ട്രോളുകളില്‍ നിറയുകയാണ് മാതാ അമൃതാനന്ദമയി വീണ്ടും. ഇത്തവണ അയ്യപ്പഭക്തസംഗമത്തില്‍ മുദ്രാവാക്യം വിളിച്ചാണ് അമൃതാനന്ദമയി ശ്രീധരന്‍പിള്ളയെയും മോദിജിയെയും തകര്‍ത്ത് ട്രോളുകളില്‍ മുന്നിലെത്തുന്നത്.

ഇന്ന് തിരുവനന്തപുരത്ത് നടന്ന അയ്യപ്പഭക്തരുടെ കൂട്ടായ്മയില്‍ ആണ് കണ്ടാല്‍ ആരും പൊട്ടിച്ചിരിച്ചു പോകുന്ന രീതിയില്‍ മുദ്രാവാക്യവുമായി അമൃതാനന്ദമയി എത്തിയത്. സംഘപരിവാര്‍ ആണ് അയ്യപ്പഭക്തസംഗമം രൂപീകരിച്ചത്.

ബിജെപി ശബരിമല സ്ത്രീപ്രവേശനത്തില്‍ നടത്തി വന്ന നിരാഹാരം അടക്കമുള്ള പ്രഹസനങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ ആയിരുന്നു ശബരിമല കര്‍മ്മസമിതി അയ്യപ്പഭക്തസംഗമവുമായി രംഗത്തെത്തിയത്. അതിപ്പോള്‍ മറ്റൊരു തമാശയായി മാറുകയാണ് ചെയ്യുന്നത്.

“ശരണമയ്യപ്പ സ്വാമിയെ കീ ജയ്, അയ്യപ്പശാസ്താവേ കീ ജയ്, ശരണമയ്യപ്പ സ്വാമിയെകീ ജയ് എന്നിങ്ങനെയാണ് ജയ് വിളികളുമായി അമൃതാനന്ദമയി എത്തിയത്.”

എന്തായാലും ട്രോളന്‍മാര്‍ക്ക് ഇത് അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ ചാകരയാണ്. ഇതുവരെ ശ്രീധരന്‍പിള്ളയുടെ ബിജെപി നേതാക്കള്‍ ലോകപ്രസിദ്ധരായി എന്ന പ്രസ്താവനയായിരുന്നു അവര്‍ക്കുണ്ടായിരുന്ന എക ആശയം. അതെന്താലും മറികടന്നിരിക്കുകയാണ് നമ്മുടെ ആള്‍ദൈവം.