സമൂഹമാധ്യമങ്ങളില്‍ എറ്റവും കൂടുതല്‍ അപമാനിക്കപ്പെടുന്നവരാണ് സ്ത്രീകളും പെണ്‍കുട്ടികളും.

അവരുടെ അഭിപ്രായം പറഞ്ഞാലോ സ്വന്തം ഫോട്ടോ ഇട്ടാലോ സദാചാര ആങ്ങളമാരില്‍ നിന്നും ഞരമ്പ് രോഗികളില്‍ നിന്നും അവര്‍ അപമാനം എറ്റു വാങ്ങാറുണ്ട്. സിനിമാ താരങ്ങളുടെ കാര്യം പിന്നെ പറയുകയെ വേണ്ട.

ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും അവര്‍ക്ക് ലഭിക്കുന്ന അശ്ലീല മെസേജുകള്‍ നിരവധിയാണ്. ഈ ഇടക്ക് ഒരു രാത്രിയുടെ വിലയിട്ട യുവാവിന് മറുപടിയുമായി നടി ഗായത്രി അരുണ്‍ എത്തിയിരുന്നു.

ഇപ്പോള്‍ ഇതേ ശ്രേണിയില്‍ ഒരു കിടിലന്‍ പണിയുമായി എത്തിയിരിക്കുകയാണ് നടി നമിതാ പ്രമോദ്. നിന്റെ കഴുകാത്ത ടീ ഷര്‍ട്ട് തരുമോ എന്ന മെസേജിനാണ് മറുപടിയുമായി നമിതയെത്തിയത്.

sideeque-comment

ഞാന്‍ ഇത് ഒരു സ്റ്റാറ്റസായി ഇടുകായാണ്. അങ്ങനെ എല്ലാ സ്ത്രീകളും അവരുടെ അലക്കാത്ത വസ്ത്രങ്ങള്‍ താങ്കള്‍ക്ക് നല്‍കട്ടെ. യാതൊരു ചിലവുമില്ലാതെ ക്ലീന്‍ ഇന്ത്യ ചലഞ്ചിന് മുന്‍കൈയെടുത്ത താങ്കള്‍ക്ക് ഒരായിരം നന്ദിയും രേഖപ്പെടുത്തുന്നു. എനിക്ക് താങ്കളുടെ അഡ്രസ് ദയവായി അയച്ചു തരിക.

പോസ്റ്റ് ചെയ്ത നിമിഷങ്ങള്‍ക്കകം തന്നെ ഇത് വൈറലാവുകയും ചെയ്തു.