‘ആരാധനാ സ്വാതന്ത്ര്യം മൗലികാവകാശം; സ്ത്രീ പുരുഷ സമത്വം ഭരണഘടനാപരമായ ഉത്തരവാദിത്വം’; അയ്യപ്പഭക്ത സംഗമത്തില്‍ പങ്കെടുത്ത സ്വാമി ചിദാനന്ദപുരിയുടെ പ‍ഴയ പ്രസംഗം

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഏറ്റെടുത്ത സമരങ്ങളൊക്കെയും പരാജയപ്പെട്ടതിന് പിന്നാലെ ശബരിമല കര്‍മ്മസമിതി നടത്തിയ അയ്യപ്പ ഭക്ത സംഗമവും ബിജെപിയെ തിരിഞ്ഞ് കൊത്തുന്നു.

അയ്യപ്പ ഭക്തസംഗമത്തില്‍ അധ്യക്ഷനായ സ്വാമി ചിദാനന്ദപുരിയുടെ പ‍ഴയ പ്രസംഗമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ശബരിമലയില്‍ ആര്‍ത്തവ അശുദ്ധിയുള്ള സ്ത്രീകള്‍ പ്രവേശിക്കാന്‍ പാടില്ലെന്നും ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ടാനങ്ങളും നിയമത്തിന്‍റെയോ മറ്റെന്തിന്‍റെ പേരിലായാലും മാറ്റാന്‍ പാടില്ലെന്നുമായിരുന്നു ഇന്നലത്തെ അയ്യപ്പ ഭക്ത സംഗമത്തിലെ ചിദാന്ദപുരിയുടെ പ്രസംഗം.

എന്നാല്‍ ശബരിമലയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി വരുന്നതിന് മുമ്പ് ഒരു പൊതുവേദിയില്‍ നടത്തിയ പ്രസംഗത്തില്‍ ഈ പരഞ്ഞ കാര്യങ്ങള്‍ക്ക് നേരെ വിപരീതമായ കാര്യങ്ങളാണ് ഇദ്ദേഹം പ്രസംഗിക്കുന്നത്.

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം തടയുന്നത് നിയമപരമായും വിശ്വാസപരമായും തെറ്റാണെന്നും ആരാധനാ സ്വാതന്ത്ര്യം മൗലികമായ അവകാശമാണെന്നും സ്ത്രീ പുരുഷ സമത്വം ഭരണഘടനാ ഉത്തരവാദിത്വമായി നിലനില്‍ക്കുന്ന ഒരു രാജ്യത്ത് ഇത്തരത്തില്‍ ഒരു വിവേചനം പാടില്ലെന്നും അദ്ദേഹം പറയുന്നു.

സ്വാമി ചിദാനന്ദപുരിയുടെ പ‍ഴയ പ്രസംഗം കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഉദ്ഘാടന പ്രസംഗം നടത്തിയ മാതാ അമൃതാനന്ദമയിയുടെ പ്രസംഗവും ഫലത്തില്‍ സംഘാടകരുടെ ഉദ്ദേശത്തെ ചോദ്യം ചെയ്യുന്ന തരത്തിലായി.

ഒ‍ഴുകുന്ന പു‍ഴയിലെ വെള്ളത്തെ സ്വിമ്മിംഗ് പൂ‍ളിലേക്ക് മാറ്റുമ്പോ‍ഴുണ്ടാവുന്ന പരിമിതികള്‍ പോലെ പു‍ഴയിലെ മത്സ്യത്തെ വാട്ടര്‍ ടാങ്കിലേക്ക് മാറ്റുമ്പോള്‍ ഉണ്ടാവുന്ന പരിമിതികള്‍ പോലെ ‍ക്ഷേത്ര വിശ്വാസങ്ങളും പരിമിതികള്‍ ഉള്ളതാണെന്ന രീതിയിലായിരുന്നു ഉദ്ഘാടന പ്രലംഗവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News