റാഫേല്‍ ഇടപാട്: വിലയില്‍ ഭൂരിഭാഗവും കൈമാറി; ഈ വര്‍ഷം 13000 കോടി കൂടി നല്‍കും

ന്യൂഡൽഹി: റഫേൽ വിമാന വിലയുടെ ഭൂരിഭാഗവും കൈമാറി. ഫ്രഞ്ച‌് കമ്പനിയായ ദസാൾട്ടിൽനിന്ന‌് വാങ്ങുന്ന 36 വിമാനങ്ങൾക്ക‌് നൽകേണ്ട വിലയുടെ പകുതിയിൽ അധികവും കേന്ദ്ര സർക്കാർ നൽകിയതായി പ്രതിരോധമന്ത്രാലയവൃത്തങ്ങളെ ഉദ്ധരിച്ച‌് ദേശ‌ീയമാധ്യമങ്ങൾ റിപ്പോർട്ട‌് ചെയ‌്തു.

59,000 കോടി രൂപയ‌്ക്കാണ‌് 36 റഫേൽ വിമാനങ്ങൾ വാങ്ങാൻ മോഡി സർക്കാരും ദസാൾട്ടും ധാരണയായത‌്. ഇതിൽ 34,000 കോടി കൈമാറി. എന്നാൽ, ഒരു വിമാനംപോലും സേനയുടെ ഭാഗമായിട്ടില്ല.

എന്നാൽ വിമാന കൈമാറ്റത്തിന‌് 2019 നവംബർമുതൽ 2022 ഏപ്രിൽവരെ സമയമെടുക്കും. എല്ലാ വിമാനങ്ങളും ലഭിച്ച‌് ആറുമാസത്തിനുശേഷമേ ഇവ ഔദ്യോഗികമായി സേനയുടെ ഭാഗമാകൂ.

സോഫ‌്റ്റ‌്‌വെയർ സർട്ടിഫിക്കേഷനും മറ്റും ആവശ്യമായതിനാലാണിത‌്. ഇന്ത്യക്കായി നിർമിച്ച ആദ്യ റഫേൽ വിമാനം ഇപ്പോൾ ഫ്രാൻസിൽ പരിശീലനപ്പറക്കലിലാണ‌്. ഇന്ത്യൻ സാഹചര്യങ്ങൾക്ക‌് അനുസൃതമായ 13 കൂട്ടിച്ചേർക്കലുകളോടെയുള്ള വിമാനമാണിത‌്.

കരാറിൽ ഒപ്പുവച്ച 2016 സെപ‌്തംബറിൽത്തന്നെ വിലയുടെ 15 ശതമാനം നൽകി. ഈ വർഷം 13,000 കോടി രൂപകൂടി കൈമാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here