ശബരിമല റിട്ട് ഹര്‍ജികള്‍ ഫെബ്രുവരി എട്ടിന് പരിഗണിക്കും; സുപ്രീം കോടതിയുടെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തി

ശബരിമല യുവതി പ്രവേശന വിധി ചോദ്യം ചെയ്ത് നല്‍കിയ റിട്ട് ഹര്‍ജികള്‍ സുപ്രീംകോടതി ഫെബ്രുവരി 8ന് പരിഗണിച്ചേക്കും.

കോടതിയുടെ വെബ്സൈറ്റിലെ സാധ്യതാ പട്ടികയില്‍ നാലു റിട്ട് ഹര്‍ജികള്‍ ഫെബ്രുവരി 8ന് ലിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ പുനഃപരിശോധന ഹര്‍ജികള്‍ തീര്‍പ്പാക്കിയ ശേഷം മാത്രമേ റിട്ട് ഹര്‍ജികള്‍ പരിഗണിക്കുകയുള്ളുവെന്ന്് നവംബര്‍ 13ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. ആയതിനാല്‍ തന്നെ ഫെബ്രുവരി എട്ടിന് മുമ്പ് പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കാനാണ് സാധ്യത.

അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പുനഃ പരിശോധന ഹര്‍ജികള്‍ നാളെ പരിഗണിക്കാനായിരുന്നു കോടതി തീരുമാനിച്ചിരുന്നത്. എന്നാല്‍ ഭരണഘടന ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മെഡിക്കല്‍ അവധിയില്‍ ആയതിനാല്‍ കേസ് ജനുവരി 22ന് പരിഗണിക്കാന്‍ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, യുവതി പ്രവേശന വിധി ചോദ്യം ചെയ്ത് നല്‍കിയ 4 റിട്ട് ഹര്‍ജികള്‍ ഫെബ്രുവരി 8 ന് പരിഗണിച്ചേക്കും കോടതിയുടെ വെബ്സൈറ്റിലെ സാധ്യതാ പട്ടികയില്‍ നാലു റിട്ട് ഹര്‍ജികള്‍ ഫെബ്രുവരി 8 ന് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ചെന്നൈ സ്വദേശി വിജയകുമാര്‍, മുംബൈ സ്വദേശി ശൈലജ വിജയന്‍, വിശ്വ ഹിന്ദു പരിഷിത് നേതാവ് എസ് ജയരാജ് കുമാര്‍ എന്നിവരും അഖില ഭാരതീയ മലയാളീ സംഘ് എന്ന സംഘടനയുമാണ് റിട്ട് ഹര്‍ജികള്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിച്ച ശേഷം റിട്ട് ഹര്‍ജികള്‍ കേള്‍ക്കാമെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു. നവംബര്‍ 13 ന് ഈ നാല് റിട്ട് ഹര്‍ജികളും പരിഗണിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ മൂന്ന് അംഗ ബെഞ്ചാണ് പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിച്ച ശേഷം റിട്ട് ഹര്‍ജികള്‍ കേള്‍ക്കാമെന്ന് നിരീക്ഷിച്ചത്.

അതിനാല്‍ തന്നെ ഫെബ്രുവരി എട്ടിന് മുമ്പ് പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കാന്‍ ഉള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ഫെബ്രുവരി എട്ട് എന്നത് കമ്പ്യൂട്ടര്‍ ജനറേറ്റഡ് തീയതി മാത്രമാണ് അതുകൊണ്ട് ഇത് അന്തിമം അല്ല. അന്തിമ ലിസ്റ്റ് വരുമ്പോള്‍ ഈ തീയതി മാറാനും സാധ്യതയുണ്ട്.

ജനുവരി 21 മുതല്‍ 24 വരെ കോടതി പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ പേരില്ല. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ജനുവരി 27 വരെ അവധി നീട്ടിയതായും ഇതിനിടെ സുപ്രീം കോടതി വൃത്തങ്ങള്‍ വ്യക്തമാക്കി.

ഫെബ്രുവരി 1 വരെ കോടതി പരിഗണിക്കുന്ന കേസ്സുകളുടെ അഡ്വാന്‍സ് ലിസ്റ്റില്‍ ശബരിമല പുനഃ പരിശോധന ഹര്‍ജികള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ അഡ്വാന്‍സ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് കൊണ്ട് ഈ ദിവസങ്ങളില്‍ കേസ് പരിഗണനയ്ക്ക് എടുക്കില്ല എന്ന് തീര്‍ത്ത് പറയാനാകില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel