ശബരിമലയിലെ ശുദ്ധികലശം: വിശദീകരണം നല്‍കാന്‍ തന്ത്രിക്ക് 15 ദിവസത്തെ സാവകാശം

ശബരിമലയില്‍ സുപ്രീം കോടതി വിധിക്ക് പിന്നാലെ സ്ത്രീകള്‍ പ്രവേശിച്ചതിനെ തുര്‍ന്ന് നടയടച്ച് ശുദ്ധികലശം നടത്തിയ തന്ത്രി കണ്ഠര് രാജീവരുടെ നടപടിയില്‍ ദേവസ്വം ബോര്‍ഡ് വിശദീകരണം തേടിയിരുന്നു.

ഇതിന് മറുപടി നല്‍കുന്നതിനാണ് തന്ത്രിയുടെ ആ‍വശ്യപ്രകാരം 15 ദിവസത്തെ സാവകാശം ദേവസ്വം ബോര്‍ഡ് നല്‍കിയിരിക്കുന്നത്.

നിയമോപദേശം തേടുന്നതിനാണ് സാവകാശം നല്‍കിയിരിക്കുന്നത്. ക‍ഴിഞ്ഞ രണ്ടാം തിയ്യതിയാണ് ശബരിമലയില്‍ ബിന്ദുവും കനക ദുര്‍ഗയും പ്രവേശിച്ചത്.

ഇതിന് പിന്നാലെ 10 മണിക്ക് ദേ‍വസ്വം ബോര്‍ഡുമായി കൂടിയാലോചനകള്‍ ഇല്ലാതെ തന്ത്രി നടയടക്കുകയും ശുദ്ധിക്രിയ നടത്തിയ ശേഷം നടതുറക്കുകയും ചെയ്തത്.

നേരത്തെ നൽകിയ സമയപരിധി ഇന്നവസാനിച്ച സാഹചര്യത്തിലാണ് 15 ദിവസം കൂടി നീട്ടി നൽകിയത്. ശബരിമലയിലെ തിരക്ക് പരിഗണിച്ച് സമയം നീട്ടി നൽകണമെന്ന് തന്ത്രി ബോർഡിനോട് ആവശ്യപ്പെട്ടിരിന്നു.

17 ന് ചേർന്ന ബോർഡ് യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. വിശദീകരണം കിട്ടിയ ശേഷമായിരിക്കും തന്ത്രിക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യത്തിൽ ബോർഡ് തീരുമാനമെടുക്കുന്നത്.

തന്ത്രിയുടെ നടപടി ദേവസ്വം മാന്വലിന്‍റെ ലംഘനമായതിനാലാണ് ദേവസ്വം ബോര്‍ഡ് തന്ത്രിയോട് വിശദീകരണം തേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News