
മമതാ ബാനര്‍ജിയ്ക്ക് പിന്നാലെ അരവിന്ദ് കേജരിവാളും ദില്ലിയില്‍ പ്രതിപക്ഷ റാലി സംഘടിപ്പിക്കാനൊരുങ്ങുന്നു. അടുത്ത മാസം പകുതിയോടെ റാലി നടത്താനാണ് തീരുമാനം.എന്നാല്‍ ദില്ലിയിലും പഞ്ചാബിലും ഹരിയാനയിലും കോണ്‍ഗ്രസുമായി സംഖ്യം വേണ്ടന്നും ആം ആദ്മി തീരുമാനിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ഇതര പാര്‍ടികളെ അണിനിരത്തി ശക്തി പ്രകടനമാണ് അരവിന്ദ് കേജരിവാളിന്റെ ലക്ഷ്യം. ദില്ലി രാം ലീല മൈതാനിയില്‍ അടുത്ത മാസം പകുതിയോടെ റാലി സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ കേജരിവാള്‍ ആരംഭിച്ചു.പ്രതിപക്ഷ നേതാക്കന്‍മാരെ ക്ഷണിച്ച് തുടങ്ങി.
മമതാ ബാനര്‍ജി കഴിഞ്ഞ ദിവസം കല്‍കത്തയില്‍ സംഘടിപ്പിച്ച റാലിയില്‍ കേജരിവാള്‍ പങ്കെടുത്തിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ദില്ലിയിലും പ്രതിപക്ഷ റാലി. അതേ സമയം കോണ്‍ഗ്രസുമായി സഖ്യം വേണ്ടന്ന് നിലപാടില്‍ തന്നെയാണ് കേജരിവാള്‍ ഉള്ളത്. ദില്ലിയിലെ ഏഴ് ലോക്സഭാ മണ്ഡലങ്ങിലും പഞ്ചാബിലെ ആകെ 13 ലോക്സഭാ മണ്ഡലങ്ങളിലും ഹരിയാനയിലും ആം ആദ്മി ഒറ്റയ്ക്ക് മത്സരിക്കും.
പഞ്ചാബിലെ സാങ്കൂറയില്‍ സംഘടിപ്പിച്ച റാലിക്കിടെ കേജരിവാള്‍ ഇക്കാര്യം പ്രഖ്യാപിച്ചു.പഞ്ചാബിലെ ഫരീദ് കോര്‍ട്ട്, ഹോഷിയാര്‍പൂര്‍, അമൃതസര്‍,ആനന്ദപൂര്‍ സാഹിബ് എന്നീ സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണവും ആരംഭിച്ചിട്ടുണ്ട്.
ദില്ലി നിയമസഭാ ആം ആദ്മി ഭരിക്കുന്നുണ്ടെങ്കിലും പഞ്ചാബില്‍ നിന്ന് മാത്രമാണ് ആം ആദ്മിയ്ക്ക് എം.പിമാരുള്ളത്. ഇത്തവണ ദില്ലിയിലെ ഏഴ് സീറ്റില്‍ നാലിലെങ്കിലും വിജയിക്കാനാകുമെന്ന് കണക്ക്കൂട്ടലിലാണ് കേജരിവാള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here