കെഎസ്ആർടിസിയിലെ താതാത്‌ക്കാലിക എംപാനൽഡ് കണ്ടക്‌ടർ നിയമനം നിലനിൽക്കില്ലെന്ന് പി എസ് സി. ഇത്തരം നിയമനങ്ങൾ നിയമവിരുദ്ധമാണെന്നും പിഎസ്‌സി ഹൈക്കോടതിയെ അറിയിച്ചു.

താൽക്കാലിക ജോലിക്കാരെ സ്ഥിരപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതിയും സുപ്രീം കോടതിയും മുൻപ് വിധിച്ചിട്ടുണ്ട്.

ചട്ടങ്ങൾ ലംഘിക്കാൻ സർക്കാർ സ്ഥാപനമായാലും അധികാരമില്ല. കെഎസ്ആർടിസിയിലെ നിയമങ്ങൾ പിഎസ്‌സിക്ക്‌ വിട്ടതിനാൽ മറ്റു തരത്തിലുള്ള നിയമനങ്ങൾ പാടില്ലെന്ന് പിഎസ്‌സി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. കേസ് ചൊവ്വാഴ്ച്ച വീണ്ടും പരിഗണിക്കും.