സാമൂഹ്യനീതിയില്‍ അധിഷ്ഠിതവും സര്‍വ്വതല സ്പര്‍ശിയുമായ വികസനമാണെന്ന് നവകേരളത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യംവെയ്ക്കുന്നത്: മുഖ്യമന്ത്രി

സാമൂഹ്യനീതിയില്‍ അധിഷ്ഠിതവും സര്‍വ്വതല സ്പര്‍ശിയുമായ വികസനമാണെന്ന് നവകേരളത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യംവെയ്ക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍. സുസ്ഥിര വികസനവും മെച്ചപ്പെട്ട തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കണം.ടൂറിസം മേഖലയില്‍ പരിസ്ഥിതി സൗഹൃദ നിര്‍മ്മാണങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കു.

നവോത്ഥാന മൂല്യങ്ങള്‍ ഉള്‍പ്പെടുത്തി പാഠപുസ്തകങ്ങള്‍ കാലാനുസൃതമായ പരിഷ്‌കരിക്കുമെന്നും മുഖ്യമന്ത്രി കേരള സമ്പത് ഘടനയുടെ പുനര്‍നിര്‍മാണ സെമിനാറില്‍ വ്യക്തമാക്കി. കേരളത്തിന്റെ സര്‍വ്വ മേഖലകളിലും പ്രളയം വലിയ നാശനഷ്ടമാണുണ്ടാക്കിയത്. പ്രളയ ഘട്ടത്തില്‍ കാണിച്ച ഒരുമയും ഐക്യവും പുനര്‍നിര്‍മാണത്തില്‍ ചോര്‍ന്നു പോകരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

നവകേരളത്തിലൂടെ ലക്ഷ്യംവെയ്ക്കുന്നത് സാമൂഹ്യനീതിയില്‍ അധിഷ്ഠിതവും സര്‍വ്വതല സ്പര്‍ശിയുമായ വികസനമാണ്.സുസ്ഥിര വികസനവും മെച്ചപ്പെട്ട തൊഴില്‍ അവസരങ്ങളും ലഭ്യമാക്കാനും സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കാനും നമുക്ക് കഴിയണം കേരളത്തിന്റെ സാമ്പത്തിക വികസനത്തില്‍ പ്രധാന പങ്കാണ് ടൂറിസം വഹിക്കുന്നത്. പ്രളയ സമയത്തുണ്ടായ മേഖലയിലെ വെല്ലുവിളി നേരിടണം.

പരിസ്ഥിതി സൗഹൃദമായ ടൂറിസം വികസിപ്പിക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പല ടൂറിസ്റ്റ് കേന്ദ്രങ്ങളും പരിസ്ഥിതി ലോലമാണ്. പരിസ്ഥിതി സൗഹൃദമായ നിര്‍മാണമെ ഇവിടങ്ങളില്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കു. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടെണ്ടതുണ്ട്.

ഇതിനായി നവോത്ഥാന മൂല്യങ്ങള്‍ ഉള്‍പ്പെടുത്തി പാഠപുസ്തകങ്ങള്‍ കാലാനുസൃതമായ പരിഷ്‌കരിക്കും. നവകേരളത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ നമ്മുടെ യുവജനങ്ങള്‍ ആകണം. അതിനുള്ള ക്രിയാത്മകമായ മാറ്റങ്ങള്‍ എല്ലാരംഗത്തും കൊണ്ടുവരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here