കണ്ണൂര്‍ അന്തരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കൂടൂതല്‍ ആഭ്യന്തര അന്തര്‍ദേശീയ സര്‍വ്വീസുകള്‍ ആരംഭിക്കും

കണ്ണൂര്‍ അന്തരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കൂടൂതല്‍ ആഭ്യന്തര അന്തര്‍ദേശീയ സര്‍വ്വീസുകള്‍ ആരംഭിക്കുന്നു.വിവിധ വിമാന കമ്പനി മേധാവിമാരും മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്. ജനുവരി 25 മുതല്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് സര്‍വ്വീസ് ആരംഭിക്കാനാണ് നിലവിലെ ധാരണ

പിറവിയെടുത്ത് ഒരു മാസം കഴിയുന്നതിനിടെയാണ് സ്വപ്നതുല്യമായ വളര്‍ച്ചയിലേക്ക് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം എത്തിചേരുന്നത്. 4 ദിവസത്തിനകം കൂടുതല്‍ ആഭ്യന്തര സര്‍വ്വീസുകള്‍ ഇവിടെ നിന്ന് ആരംഭിക്കും. വിവിധ വിമാന കമ്പനി മേധാവിമാരുമായി മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത് .

ജനുവരി 25 ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ബാഗ്ലൂര്‍ ,ഹൈദരബാദ്, ഹൂബ്‌ളി, ഗോവ എന്നീവടങ്ങളിലേക്ക് സര്‍വ്വീസ് ആരംഭിക്കും.ഫെബ്രുവരി 28 ന് മസ്‌ക്കറ്റിലേക്കും, മാര്‍ച്ച് 15 ന് കുവൈറ്റിലേക്കും,ഏപ്രില്‍ ആദ്യവാരത്തോടെ ജിദ്ദയിലേക്കും അന്താരാഷ്ട്ര സര്‍വ്വീസുകള്‍ ആരംഭിക്കാമെന്നും കമ്പനി പ്രതിനിധികള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് നല്‍കി. മാര്‍ച്ച് 31 മുതല്‍ തിരുവനന്തപുരത്തേക്ക് ദിനം പ്രതി സര്‍വ്വീസ് ഉണ്ടാവും.

എയര്‍ ഇന്ത്യ എക്പ്രസിന്റെ ബഹറിന്‍ ,കുവൈറ്റ് ,മസ്‌ക്കറ്റ് സര്‍വ്വീസുകളും ഉടന്‍ ചിറക് വിരിക്കും. കണ്ണൂരില്‍ നിന്ന് ഗള്‍ഫിലേക്കുളള സര്‍വ്വീസുകള്‍ക്ക് അനിയന്ത്രിതമായ ടിക്കറ്റ് നിരക്ക് വര്‍ദ്ദനവ് ഉടന്‍ പിന്‍വലിക്കാനും ധാരണയായതായി യോഗത്തിന് ശേഷം ചീഫ് സെക്രട്ടറി ടോം ജോസ് മാധ്യമങ്ങളോട് പറഞ്ഞു

10 ആഭ്യന്തര വിമാന കമ്പനികളുടെ പ്രതിനിധികളും, 12 അന്താരാഷ്ട്ര വിമാന കമ്പനികളും മുഖ്യമന്ത്രിയുമായുളള ചര്‍ച്ചയില്‍ പങ്കെടുത്തു. വിവാദങ്ങളെ തുടര്‍ന്ന് മുടങ്ങി പോയ സീ പ്‌ളെയിന്‍ പദ്ധതി കേരളത്തിലെ റിസര്‍വ്വോയറുകള്‍ കേന്ദ്രീകരിച്ച് പുനരാരംഭിക്കണമെന്ന് നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെച്ചു. സിവില്‍ എവിയേഷന്‍ സെക്രട്ടറി RN ചൗബേ, വ്യോമയാന മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍, ചീഫ് സെക്രട്ടറി,വിവിധ വിമാന കമ്പനികളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറന്‍മാര്‍, വിമാനത്താവളങ്ങളുടെ ഡയറക്ടറന്‍മാര്‍ എന്നീവരും ചര്‍ച്ചയില്‍ പങ്കാളികളായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here