ശബരിമല തീര്‍ത്ഥാടനത്തില്‍ റെക്കോര്‍ഡ് വരുമാനവുമായി കെഎസ്ആര്‍ടിസി

ശബരിമല തീര്‍ത്ഥാടനത്തില്‍ റെക്കോര്‍ഡ് വരുമാനവുമായി കെഎസ്ആര്‍ടിസി. ഈ തീര്‍ത്ഥാടന കാലത്ത് 45.2 കോടി രൂപ വരുമാനം ലഭിച്ചതായി സിഎംഡി ടോമിന്‍ തച്ചങ്കരി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൂന്നിരട്ടി വരുമാന വര്‍ദ്ധനവ് ആണ് ഉണ്ടായത്.പമ്പ നിലയക്കല്‍ റൂട്ടില്‍ നിന്ന് 31.2 കോടി രൂപയും, ദീര്‍ഘ ദൂര സര്‍വ്വീസില്‍ നിന്ന് 14 കോടി രൂപയുമാണ് കോര്‍പ്പറേഷന് ലഭിച്ചത്.

നിലയക്കല്‍ പമ്പ റൂട്ടില്‍ കെഎസ് ആര്‍ടിസിക്ക് മാത്രമാണ് ഇത്തവണ സര്‍വ്വീസ് നടത്താന്‍ അനുവാദം ഉണ്ടായിരുന്നത് .ഇതാണ് വരുമാന വര്‍ദ്ദനവിന് കാരണം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like