”സുരേന്ദ്ര, എങ്ങനാ മുഖ്യമന്ത്രി പിണറായി നിശ്ചയദാര്‍ഢ്യമുള്ള നേതാവ് അല്ലേ, സമ്മതിച്ചേ പറ്റൂ”; ഗെയില്‍ പദ്ധതി നാടിന് സമര്‍പ്പിക്കാനൊരുങ്ങുമ്പോള്‍ ബിജെപിയോട് സോഷ്യല്‍മീഡിയ

തിരുവനന്തപുരം: ”ഇപ്പോള്‍ ഉറച്ച ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും, നടക്കില്ല എന്ന് കരുതിയ ഗെയില്‍ പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യമാകുന്നു” പ്രധാനമന്ത്രിയെ സാക്ഷിനിര്‍ത്തിയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം വെറും വാക്കായിരുന്നില്ല.

ഇച്ഛാശക്തിയോടെ എല്ലാ തടസങ്ങളേയും തട്ടിമാറ്റി മുന്നോട്ടു പോയി. സര്‍ക്കാരിന്റെ ആയിരം ദിനങ്ങള്‍ക്കുള്ളില്‍ ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തീകരിക്കപ്പെടുകയാണ്. ഗെയില്‍ പദ്ധതി നാടിന് സമര്‍പ്പിക്കാനൊരുങ്ങുമ്പോള്‍ പിണറായി വിജയന്റെയും എല്‍ഡിഎഫ് സര്‍ക്കാരിന്റെയും നിശ്ചയദാര്‍ഢ്യത്തെ ചോദ്യംചെയ്തവര്‍ക്കുള്ള മറുപടി കൂടിയാകുന്നു.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ നാള്‍ മുതല്‍ വികസനവിഷയങ്ങളില്‍ ഏറെ പരാമര്‍ശിക്കപ്പെട്ട ഒന്നായിരുന്നു ഗെയില്‍ പദ്ധതി.

എതിര്‍പ്പുകളെ അവഗണിച്ച് സര്‍ക്കാരിന് പദ്ധതി പൂര്‍ത്തിയാക്കാനാകില്ലെന്നും, പൂര്‍ത്തീകരിച്ചാല്‍ നിശ്ചയദാര്‍ഢ്യമുള്ള നേതാവാണ് പിണറായി വിജയനെന്ന് അംഗീകരിക്കേണ്ടി വരുമെന്നും പറഞ്ഞത് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍.

ഇത് സംബന്ധിച്ച കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യല്‍മീഡിയ.

ആയിരംദിനങ്ങള്‍കൊണ്ടാണ് സര്‍ക്കാരിന്റെ വികസനക്കുതിപ്പില്‍ നാഴികക്കല്ലാകുന്ന ഗെയില്‍ പദ്ധതി പൂര്‍ത്തീകരിച്ചത്. പദ്ധതി പൂര്‍ത്തിയാകുന്ന വിവരം മുഖ്യമന്ത്രി തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

ഇതോടെയാണ് സുരേന്ദ്രന്റെ പോസ്റ്റില്‍ ‘പൊങ്കാല’ നടക്കുന്നത്. പിണറായി വിജയന്‍ ഇച്ഛാശക്തിയുള്ള നേതാവാണെന്ന് സമ്മതിച്ചില്ലേയെന്നാണ് സുരേന്ദ്രനോട് സോഷ്യല്‍മീഡിയ ചോദിക്കുന്നത്. എന്തായാലും ഗെയില്‍ പദ്ധതി പുരോഗമിച്ച കാലം മുതല്‍ ഈ വിഷയത്തില്‍ സുരേന്ദ്രന്‍ പിന്നീട് അഭിപ്രായം പറയാന്‍ മുതിര്‍ന്നിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News