ബാലഭാസ്‌കറിന്റെ മരണത്തില്‍ വീണ്ടും ദുരൂഹത ആവര്‍ത്തിച്ച് പിതാവ്

തിരുവനന്തപുരം: സംഗീത സംവിധായകനും പ്രശസ്ത വയലിനിസ്റ്റുമായ ബാലഭാസ്‌കറിന്റെ
മരണത്തില്‍ വീണ്ടും ദുരൂഹത ആവര്‍ത്തിച്ച് പിതാവ്. അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടില്‍ ദുരൂഹതയല്ലെന്ന വാദം തെറ്റാണെന്നും പിതാവ് ഉണ്ണി പറയുന്നു.

ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അര്‍ജുന്‍ മറ്റു കേസുകളില്‍ പ്രതിയാണെന്നും അപകടം കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കേസിലെ അന്വേഷണ പുരോഗതി അപ്പപ്പോള്‍ അറിയിക്കാമെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെയും അങ്ങനെയൊന്നും നടന്നില്ലെന്ന് അദ്ദേഹം പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News