മുനമ്പം മനുഷ്യക്കടത്ത് കേസില്‍ കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും

മുനമ്പം മനുഷ്യക്കടത്ത് കേസില്‍ കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും. പോലീസ് കസ്റ്റഡിയിലുള്ള അനില്‍ കുമാര്‍,പ്രഭു എന്നിവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.ബോട്ടുടമയായ അനില്‍ കുമാറിന്റെയും മനുഷ്യക്കടത്തിന് നേതൃത്വം നല്‍കിയതെന്ന് കരുതുന്ന പ്രഭുവിന്റെയും മൊഴിയില്‍ ഇരുവരും തങ്ങളുടെ പങ്ക് വെളിപ്പെടുത്തിയെന്നാണ് വിവരം. അതേസമയം ബോട്ട് മുനമ്പം തീരം വിട്ട് ഇന്നേക്ക് 10 ദിവസം പിന്നിട്ടു.

കഴിഞ്ഞ 12നാണ് ദയാമാതാ ബോട്ട് 200ഓളം യാത്രക്കാരുമായി മുനമ്പത്ത് നിന്ന് പുറപ്പെട്ടത്.ഡല്‍ഹി,ചെന്നൈ എന്നിവിടങ്ങളില്‍ നിന്നും ഉള്ള ശ്രീലങ്കന്‍ അഭയാര്‍ഥികളാണ് ഇടനിലക്കാരുടെ സഹായത്തോടെ ന്യൂസിലാന്റിലേക്ക് കടന്നതായി സംശയിക്കുന്നത്. പ്രത്യേക സംഘം നടത്തിവരുന്ന അന്വേഷണത്തിനിടെ മനുഷ്യക്കടത്തില്‍ ഉള്‍പ്പെട്ടുവെന്ന് സംശയിക്കുന്ന ഡല്‍ഹി സ്വദേശി പ്രഭുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

കൊച്ചിയിലെത്തിച്ച ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് 200ഓളം പേരടങ്ങുന്ന സംഘം ന്യൂസിലാന്റ് ലക്ഷ്യമാക്കി നീങ്ങുന്നതായി വിവരം ലഭിച്ചത്.ബോട്ടുടമ അനില്‍കുമാറും ഇക്കാര്യം സ്ഥിരീകരിച്ചതായാണ് വിവരം.ബോട്ടില്‍ കയറിപ്പോകാനായി മുനമ്പത്തെത്തിയെങ്കിലും തനിക്ക് പോകാന്‍ കഴിയാത്തതിനാല്‍ ഡല്‍ഹിയിലേക്ക് മടങ്ങിയെന്ന് പ്രഭു മൊഴി നല്‍കിയിരുന്നു.

സുരക്ഷിതമാണ് എന്നതുകൊണ്ടാണ് മുനമ്പം തീരം തെരഞ്ഞെടുത്തതെന്നും ഇയാള്‍ പറഞ്ഞിരുന്നു.മാത്രമല്ല നേരത്തെ ഇവിടെ നിന്നും ഒരു സംഘം ഓസ്‌ട്രേലിയയിലേക്ക് കടന്നിട്ടുണ്ടെന്നും ഇയാള്‍ വെളിപ്പെടുത്തിയിരുന്നു.മനുഷ്യക്കടത്തിന്റെ മറ്റ് ഇടനിലക്കാരെക്കുറിച്ചും ഇയാള്‍ പോലീസിനോട് വ്യക്തമാക്കിയെന്നാണ് സചന.പ്രഭുവിന്റെ പങ്ക് വെളിപ്പെട്ട സാഹചര്യത്തില്‍ ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കും.

അതേ സമയം ഇന്ധനം തീരുന്ന സാഹചര്യത്തില്‍ ബോട്ട് ഇന്‍ഡോനേഷ്യന്‍ തീരത്തേക്ക് അടുപ്പിക്കുന്നതായും വിവരമുണ്ട്.ഇതിനിടെ നാവിക സേനയും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് ബോട്ട് കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.10 ദിവസം പിന്നിട്ട സാഹചര്യത്തില്‍ ബോട്ട് കണ്ടെത്തുക എന്നത് ഏറെ വെല്ലുവിളിയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News