ഭാര്യയുടെ അവിഹിത ബന്ധം ചോദ്യം ചെയ്ത യുവാവിനെ ഭാര്യയയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി ഫ്രിഡ്ജിലാക്കി ഉപേക്ഷിച്ചു

ഭാര്യയുടെ അവിഹിത ബന്ധം അറിഞ്ഞ് ചോദ്യം ചെയ്ത യുവാവിന് ലഭിച്ചത് ദാരുണാന്ത്യം. ഝാര്‍ഖണ്ഡില്‍ ആണ് സംഭവം നടന്നിരിക്കുന്നത്.

വസ്തു ഇടപാടുകാരനായ തപന്‍ദാസ് ആണ് ഈ നീചകൃത്യത്തിന് ഇരയായത്. മറ്റൊരു ആളുമായി ഭാര്യക്ക് ബന്ധം ഉണ്ടെന്ന് മനസിലാക്കിയ തപന്‍ എന്നും ശ്വേതയുമായി കലഹിക്കുമായരുന്നു. അങ്ങനെയാണ് ശ്വേതയും കാമുകന്‍ സുമിത് സിംഗും തപനെ കൊല്ലാന്‍ പദ്ധതി ഇട്ടത്.

മദ്യപിച്ചെത്തിയ തപനെ ഇവരും സുഹൃത്തും ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. അതിന് ശേഷം മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചു. പിറ്റേന്ന് ഫ്രിഡ്ജടക്കം ഒരു ഓട്ടോയില്‍ കയറ്റി കുറ്റിക്കാട്ടില്‍ കൊണ്ട് കളയുകയായിരുന്നു. പൊലീസ് വ്യാഴാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.

പൊലീസിന്റെ അന്വേഷണം വഴിതെറ്റിക്കാനും ശ്വേത ശ്രമിച്ചിരുന്നു. തപന്‍ സംഭവം നടന്ന ദിവസം ഒരു ലക്ഷം രൂപയോളമായി പുറത്തേക്ക് പോയെന്ന് അവര്‍ കഥകളും ഉണ്ടാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News