അയ്യോ അടിച്ചോ… എനിക്ക് നന്നായി പേടിയാവുന്നുണ്ട്.. കര്‍ത്താവെ .. മൂക്ക് കുത്താന്‍ പേടിക്കുന്ന ഒരു പെണ്‍കുട്ടിയുടെ രസകരമായ വീഡിയോ

ഈ പുതിയ കാലത്ത് ട്രെന്‍ഡിംഗായ ചില കാര്യങ്ങളില്‍ ഒന്നാണ് മൂക്കുത്തി ഇടല്‍. മൂക്കുത്തി ഇടുന്ന പെണ്‍കുട്ടികള്‍ക്ക് ഒരു പ്രത്യേക ഭംഗിയാണ് എന്നതും ഈ ട്രെന്‍ഡ് വൈറലാകാന്‍ കാരണം. ഇപ്പോള്‍ മൂക്ക് കുത്താന്‍ പോയ ഒരു പെണ്‍കുട്ടി അലറി വിളിച്ചു കരയുന്ന ഒരു രസകരമായ വീഡിയോ ആണ് വൈറല്‍ ആകുന്നത്. ഫെയ്‌സ്ബുക്ക് വഴിയാണ് വീഡിയോ വൈറലാകുന്നത്.

ഗണ്‍ഷോട്ട് കാണുമ്പോള്‍ തന്നെ പെണ്‍കുട്ടി അയ്യോ എന്നു വിളിച്ച് അലറുന്നുണ്ട്. കുടെ ഉള്ളവര്‍ പേടിക്കേണ്ട എന്ന് പറയുന്നതും കേള്‍ക്കാന്‍ കഴിയും. പെണ്‍കുട്ടിയെ കുറിച്ച് മറ്റ് വിവരങ്ങള്‍ ഒന്നും തന്നെയില്ല… എന്തായാലും പെണ്‍കുട്ടി മൂക്കുത്തി ഇട്ടോ എന്ന് അന്വേഷിക്കുകയാണ് സോഷ്യല്‍ മീഡിയ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News