എല്ലാ ക്ലാസ് മുറികളിലും ലൈബ്രറി ഒരുക്കി വടകര വിദ്യാഭ്യാസ ജില്ല; 581 വിദ്യാലയങ്ങളിലായി സജ്ജീകരിച്ചത് ആറായിരത്തോളം ലൈബ്രറികള്‍

എല്ലാ ക്ലാസ് മുറികളിലും ലൈബ്രറി ഒരുക്കി വടകര വിദ്യാഭ്യാസ ജില്ല. 581 വിദ്യാലയങ്ങളിലായി ആറായിരത്തോളം ലൈബ്രറികളാണ് ക്ലാസുകളിൽ സജ്ജീകരിച്ചത്. വടകര വിദ്യാഭ്യാസ ജില്ലയിലെ എംഎൽഎ മാർ ചേർന്ന് സമ്പൂർണ ക്ലാസ് ലൈബ്രറി പ്രഖ്യാപനം നടത്തി.

ഒരു ക്ലാസ് മുറിയിൽ നൂറു മുതൽ 150 വരെ പുസ്തകങ്ങൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ചുവട് പിടിച്ച് ജനകീയ കൂട്ടായ്മയിലാണ് വടകര വിദ്യാഭ്യാസ ജില്ലയിൽ ഇത്തരമൊരു പദ്ധതി നടപ്പാക്കിയത്.

പുസ്തക ശേഖരണത്തിനായി പുസ്തകവണ്ടി, പുസ്തകപ്പയറ്റ്, ജന്മദിനത്തിലൊരു പുസ്തക സമ്മാനം, പുസ്തക പന്തൽ തുടങ്ങിയ വേറിട്ട പരിപാടികളും സ്കൂളുകൾ സംഘടിപ്പിച്ചു.

പുസ്തക ശേഖരണത്തിനൊപ്പം ഇവ സൂക്ഷിക്കാനള്ള അലമാരകൾ പലരും സൗജന്യമായി നൽകി. രാജ്യത്ത് ആദ്യമായാവും ഒരു വിദ്യാഭ്യാസ ജില്ലയിലെ മുഴുവൻ ക്ലാസ് മുറികളിലും ലൈബ്രറി യാഥാർത്ഥ്യഥ്യമാായതെന്ന് ഡിഇഒ സി മനോജ്കുമാർ പറഞ്ഞു.

ഓരോ ക്ലാസിലും രണ്ട് ലൈബ്രേറിയന്മാർ ഉണ്ട്. ആവശ്യമുള്ളപ്പോഴെല്ലാം പുസ്തകം എടുക്കാം. ഇതിനായി പ്രത്യേകം റജിസ്റ്റർ സൂക്ഷിക്കുന്നു.

വായന പ്രോത്സാഹിപ്പിക്കാനായി വിവിധ പദ്ധതികളും സ്കൂളുകൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here