ലോക സാമ്പത്തിക ഉച്ചകോടിയ്ക്ക് ഇന്ന് സ്വിറ്റ്സർലന്റിലെ ദാവോസിൽ തുടക്കം

ലോക സാമ്പത്തിക ഉച്ചകോടിയ്ക്ക് ഇന്ന് സ്വിറ്റ്സർലന്റിലെ ദാവോസിൽ തുടക്കമാകും. ഇന്ത്യയിൽ നിന്നുള്ള വ്യവസായ പ്രമുഖർ ഉൾപ്പടെയുള്ളവർ ഉച്ചകോടിയിൽ പങ്കെടുക്കും. എന്നാൽ ഇത്തവണ അമേരിക്കൻ പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കുന്നില്ല .

മികച്ച വ്യവസായത്തിന് അടിത്തറ പാകുക എന്നതാണ് ദാവോസിൽ ആരംഭിക്കുന്ന 49) 0 മത് ഉച്ചകോടിയുടെ പ്രധാന അജണ്ട.

രാജ്യങ്ങൾ തമ്മിൽ നേരിടുന്ന വെല്ലുവിളികൾ, ഹൈടെക് ,ഡിജിറ്റൽ വെല്ലുവിളികൾ എല്ലാം ചർച്ചയാകും. എന്നാൽ ഇത്തവണ ദാവോസിൽ നടക്കുന്ന ഉച്ചകോടിയിൽ അമേരിക്കൻ പ്രതിനിധികൾ പങ്കെടുക്കില്ല.

അമേരിക്കയിൽ നടക്കുന്ന സാമ്പത്തിക പ്രതിസന്ധിയാണ് ഇതിനു കാരണം. ഇതാദ്യമായാണ് യു.എസ് പ്രതിനിധികൾ പങ്കെടുക്കാത്തത്.

65 ഓളം രാഷ്ട്രങ്ങൾ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തും. ഇന്ത്യൻ പ്രതിനിധി സംഘങ്ങളും ദാ വോസിലെ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.

വ്യവസായ പ്രമുഖരായ എം.എ.യൂസഫലി, അസീം പ്രേംജി, മുകേഷ് അംബാനി എന്നിവരും ദാവോസിലെത്തും. നിലവിൽ മൈനസ് ഡിഗ്രി സെൽഷ്യസ് തണുപ്പ് നിലനിൽക്കുന്ന ദാവോസ് ചൂടേറിയ വ്യവസായിക ചർച്ചകൾക്കാകും വഴിവെക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News