രണ്ടരപ്പതിറ്റാണ്ടിന് ശേഷം മുപ്പായിക്കുന്ന്-പൂ‍ഴിക്കടവ് പാടശേഖരം കതിരണിയുന്നു

കോട്ടയം മുപ്പായിക്കാട്- പൂഴിക്കുന്ന് പാടശേഖരം 25 വർഷത്തിന് ശേഷം കതിരണിയുന്നു. ജനകീയ കൂട്ടായ്മയിലാണ് 235 ഏക്കർ പാടശേഖരം കൃഷിക്കായി ഒരുങ്ങുന്നത്.

രണ്ടാഴ്ചയ്ക്കുള്ളിൽ പാടം ഉഴുത് കൃഷിക്ക് അനുയോജ്യമാക്കാനാണ് ശ്രമം. വെള്ളപ്പൊക്കത്തിന് ശേഷം പാടശേഖരം കൃഷിക്കനുയോജ്യമാക്കുന്നതിന്റെ ഭാഗമായാണ് മുപ്പായിക്കാട് കൃഷിക്കായി തിരഞ്ഞെടുത്തത്.

മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ പുനർസംയോജനപദ്ധതിയിലൂടെ ജനകീയ കൂട്ടായ്മയാണ് 235 ഏക്കർ വരുന്ന മുപ്പായിക്കാട്- പൂഴിക്കുന്ന് പാടശേഖരം വീണ്ടെടുക്കുന്നത്.

ജെ.സി.ബി. ഉപയോഗിച്ച് പാടത്തെ പുല്ലുകൾ നീക്കംചെയ്യുന്ന പ്രവർത്തികൾ പുരോഗമിക്കുകയാണ്. ഒരാഴ്ചയ്ക്കകം വിത നടത്തും.

കൃഷിക്കായി പാടത്തേക്കിറങ്ങാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ. വെള്ളമൊഴുക്ക് സുലഭമാക്കാനായി സമീപതോടുകളുടെ ആഴം കൂട്ടാനുള്ള ശ്രമമവും ഇതോടൊപ്പം നടക്കും.

പാടശേഖരം കൃഷിക്കായി ഒരുക്കുന്നത് കാണാൻ ഹരിതകേരള മിഷൻ വൈസ് ചെയർപേഴ്സൺ ടി എൻ സീമ നേരിട്ടെത്തി.

യുഡിഎഫ് സർക്കാർ മൊബൈലിറ്റി ഹബ്ബിനായി നികത്താൻ ഉദ്ദേശിച്ചിരുന്ന ഈരയിൽക്കടവിലെ 110 ഏക്കർ തരിശുപാടവും കൃഷിക്കായി ഒരുങ്ങിക്കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News