കാര്യക്ഷമതയില്‍ പുതിയ മാതൃകയുമായി കേരളാ പൊലീസ്; കഴിഞ്ഞ വർഷം കാണാതായ 12,453 പേരിൽ 11,761 പേരെയും കണ്ടെത്തി

തിരുവനന്തപുരം: കഴിഞ്ഞ വർഷം കേരളത്തിൽനിന്ന് കാണാതായ 12,453 പേരിൽ 11,761 പേരെയും കേരള പൊലീസ് കണ്ടെത്തി.

കാണാതെയാകുന്നവരെ കണ്ടെത്താൻ ഉർജിതമായ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ഉന്നതല പൊലീസ് ഉദ്യോ​ഗസ്ഥരുടെ യോ​ഗത്തിൽ നിർദേശം നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് എസ‌്‌പിമാരുടെ നേതൃത്വത്തിൽ കാണാതാകുന്നവരെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചിരുന്നു.

കാണാതായ 12,453 പേരിൽ 3,033 പുരുഷന്മാരും 7,530 സ്ത്രീകളും 1,890 പേർ കുട്ടികളുമാണ്. ഇതിൽ 2577 പുരുഷന്മാരെയും 7350 സ്ക്രീകളെയും 1834 കുട്ടികളെയും കണ്ടെത്തി.

2018ൽ ആളുകളെ കാണാതായതുമായി ബന്ധപ്പെട്ട് 11,640 കേസുകളാണ് രജിസ്റ്റർ ചെയ്‌തത്. ഏറ്റവും കൂടുതൽ ആളുകളെ കാണാതായത് തിരുവനന്തപുരം റൂറൽ പരിധിയിലാണ്.

277 പുരുഷന്മാരെയും 791 സ്‌ത്രീകളെയും 190 കുട്ടികളെയുമാണ് കാണാതെയായത്. ഇവരിൽ 187 പുരുഷന്മാരെയും 751 സ്ത്രീകളെയും 187 കുട്ടികളെയും കണ്ടെത്തി.

തിരുവനന്തപുരം സിറ്റി പരിധിയിൽ 132 പുരുഷന്മാരെയും 385 സ‌്ത്രീകളെയും 101 കുട്ടികളെയുമാണ് കാണാതെയായത്. ഇവരിൽ 110 പുരുഷന്മാരെയും 375 സ്ത്രീകളെയും 100 കുട്ടികളെയും കണ്ടെത്തി.

വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് പുരുഷന്മാർ (70), സ്ത്രീകൾ(116)എന്നിവരെ കാണാതെയായത്. ഇവരിൽ 60 പുരുഷന്മാരെയും 111 സ്ത്രീകളെയും കണ്ടെത്തിയിട്ടുണ്ട്.

കൊച്ചി സിറ്റി പൊലീസ് പരിധിയിലാണ് ഏറ്റവും കുറവ് കുട്ടികളെ(21) കാണാതെയായത്. ഇവരിൽ 20 പേരെ കണ്ടെത്തുകയുംചെയ്തു.

കേരളത്തിൽനിന്ന് കാണാതെയായവരുടെയും കണ്ടെത്തിയവരുടെയും പൊലീസ് ജില്ല തിരിച്ചുള്ള കണക്ക്. തിരുവനന്തപുരം സിറ്റി: 618, 585. തിരുവനന്തപുരം റൂറൽ: 1258, 1125. കൊല്ലം സിറ്റി: 759, 721. കൊല്ലം റൂറൽ: 814,767. പത്തനംതിട്ട: 744, 717. ആലപ്പുഴ: 930, 920. ഇടുക്കി: 505,458. കോട്ടയം: 774, 753. കൊച്ചി സിറ്റി: 513, 489.

എറണാകുളം റൂറൽ: 779, 715. തൃശൂർ സിറ്റി: 741, 712. തൃശൂർ റൂറൽ: 695,671. പാലക്കാട്: 856, 821. മലപ്പുറം: 642, 601. കോഴിക്കോട് സിറ്റി: 403, 379. കോഴിക്കോട് റൂറൽ: 651, 633. വയനാട്: 244, 225. കണ്ണൂർ: 503, 473. കാസർ​കോട‌്: 299, 279. റെയിൽവേ: 25, 22.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News