ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിന് ഇന്ന് കൊല്ലത്ത് തുടങ്ങും; 25 വര്‍ഷത്തിന് ശേഷമാണ് ചാമ്പ്യൻഷിപ്പിന് കേരളം ആതിഥേയരാകുന്നത്

ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിന് ഇന്ന് കൊല്ലത്ത് തുടങ്ങും. 25 വര്‍ഷത്തിന് ശേഷമാണ് ചാമ്പ്യൻഷിപ്പിന് കേരളം ആതിഥേയരാകുന്നത്.

42 ടീമുകള്‍, 803 താരങ്ങള്‍..ആശ്രാമത്തെ സിന്തറ്റിക് ടര്‍ഫില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.ഇന്നു വൈകിട്ട് ഗവര്‍ണ്ണര്‍ പി സദാശിവമാണ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യുന്നത്.

മൂന്നാഴ്ചയോളം മത്സരങ്ങള്‍ നീണ്ട് നില്‍ക്കും. രണ്ടു ഡിവിഷനുകളായാണ് മത്സരങ്ങൾ നടക്കുന്നത്. എ ഡിവിഷനിൽ 20ഉം ബി ഡിവിഷനിൽ 22ഉം ടീമുകളുണ്ട്. രാവിലെ ഉദ്ഘാടന മത്സരത്തിൽ ഭോപ്പാൽ മധ്യപ്രദേശിനെ നേരിടും.

വൈകിട്ട് ആറിന് ആതിഥേയരായ കേരളം തെലങ്കാനയെ നേരിടും. സ്പോട്സ് അതോറിറ്റി ഓഫ് ഗുജറാത്ത്, തൃപുര, സ്റ്റീൽ പ്ലാൻറ് ബോർഡ് എന്നിവയാണ് പൂൾ ബിയിൽ കേരളത്തിെൻറ മറ്റ് എതിരാളികൾ.

ബി ഡിവിഷനിൽ ആണ് കേരളതാരങ്ങൾ ഇറങ്ങുന്നത്. കഴിഞ്ഞ വർഷം കേരളം സെമിയിൽ സായിയോട് തോറ്റിരുന്നു.

എന്നാല്‍ ഇക്കുറി കേരളം തികഞ്ഞ ആത്മവിശ്വാസത്തിലാണ്,ആക്രമിച്ചു കളിക്കുന്നതിലാണ് കേരളം ഊന്നൽ നൽകുന്നത്.

ബി ഡിവിഷനിലെ ഫൈനല്‍ മത്സരങ്ങള്‍ ഫെബ്രരുവരി രണ്ടിനും എ ഡിവിഷനിലെ ഫൈനല്‍ ഫെബ്രുവരി പത്തിനുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഓരോ ദിവസവും എറ്റവും മികച്ച കളിക്കാര്‍ക്ക് സ്റ്റാര്‍ ഓഫ് ദ ഡേ പുരസ്കാരം നല്‍കും. ടീമുകളെല്ലാം കൊല്ലത്ത് എത്തിക്കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News