നടിയെ ആക്രമിച്ച കേസ്; പുതിയ ആവശ്യവുമായി ദിലീപ് വീണ്ടും സുപ്രീംകോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സത്യവാങ് മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച കൂടി സമയം വേണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. നാളെ പരിഗണിക്കാന്‍ ഇരിക്കുന്ന കേസ് ഒരാഴ്ചത്തേക്ക് മാറ്റി വയ്ക്കണമെന്നാണ് ദിലീപിന്റെ ആവശ്യം.

കേസില്‍ ദിലീപിന് വേണ്ടി ഹാജര്‍ ആകുന്ന മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിക്ക് നാളെ ഹാജര്‍ ആകാന്‍ അസൗകര്യം ഉണ്ടെന്ന് ദിലീപിന്റെ അഭിഭാഷക രഞ്ജീത റോത്തഗി അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് നാളെ അപേക്ഷ പരിഗണിക്കും.

മെമ്മറി കാര്‍ഡ് തെളിവു നിയമപ്രകാരം രേഖയുടെ ഗണത്തില്‍ പെടുന്നതാണെന്നും ക്രിമിനല്‍ നടപടി ചട്ടപ്രകാരം അതിന്റെ പകര്‍പ്പിന് ഹര്‍ജിക്കാരന് അവകാശമുണ്ടെന്നുമാണ് ദിലീപിന്റെ വാദം. എന്നാല്‍ മെമ്മറി കാര്‍ഡ് തൊണ്ടി മുതല്‍ ആണെന്നും പ്രതിക്ക് കൈമാറാന്‍ കഴിയില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News