വ്യാജ സ്വര്‍ണ്ണം നിര്‍മ്മിച്ച് തട്ടിപ്പ്; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

വ്യാജ സ്വര്‍ണ്ണം നിര്‍മ്മിച്ച് തട്ടിപ്പുകള്‍ നടത്തിയ സംഘത്തിനായ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. തട്ടിപ്പുമായ് ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയ ഇടുക്കി സ്വദേശിയില്‍ നിന്ന് പോലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു.കേരളത്തില്‍ മുഴുവന്‍ കോടികളുടെ തട്ടിപ്പുകള്‍ നടന്നതായ് പോലീസ്.

2012 മുതലാണ് സംഘം തട്ടിപ്പുകള്‍ തുടങ്ങിയത് 916 മാര്‍ക്ക് ചെയ്ത വ്യാജ സ്വര്‍ണ്ണ അഭരങ്ങള്‍ പണയ സ്ഥാപനങ്ങളില്‍ വെച്ച് കോടികള്‍ തട്ടി എടുത്തതായാണ് പോലീസിനു ലഭിച്ച വിവരം തട്ടിപ്പുകള്‍ പുറത്തു വന്നതോടെ കൂടുതല്‍ പണയ ഇടപാടു സ്ഥാപനങ്ങള്‍ തട്ടിപ്പിനു വിധേയമായതായ് സംഘടനാ ഭാരവാഹികള്‍ പറയുന്നു.

അടിമാലിയില്‍ നടന്ന തട്ടിപ്പുമായ് ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. നിലവില്‍ 16 തട്ടിപ്പ് കേസ്സുകള്‍ നടന്നതായ് പോലീസ് പറയുന്നു സ്വര്‍ണ്ണ ആഭരണത്തിന്റ മാതൃകയില്‍ ആഭരണങ്ങള്‍ നിര്‍മ്മിക്കുന്ന തട്ടാനെ പോലീസ് അന്യേഷിച്ചു വരുന്നു.

സ്ത്രീകള്‍ അടക്കമുള്ള വന്‍ സംഘമാണ് തട്ടിപ്പിനു പിന്നില്‍ .കേരളത്തിലെ പണയ ഇടപാടു സ്ഥാപനങ്ങളില്‍ ഇത്തരം നിരവധി തട്ടിപ്പുകള്‍ നടന്നതായും സ്ഥാപന ഉടമകള്‍ക്ക് ഇത് അറിവായിട്ടില്ലെന്നുമാണ് പോലീസ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News