സിഖ് വിരുദ്ധ കലാപം; സജ്ജന്‍കുമാറിനെതിരെ  കോടതി പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചു

1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസില്‍ സജ്ജന്‍കുമാറിനെതിരെ ദില്ലി പട്യാല ഹൗസ് കോടതി പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചു.

ദില്ലിയിലെ സുല്‍ത്താന്‍ പുരിയില്‍ നടത്തിയ പ്രസംഗത്തില്‍ സജ്ജന്‍ കുമാര്‍ സിഖ്കാരാണ് ഇന്ദിരാ ഗാന്ധിയെ കൊലപ്പെടുത്തിയതെന്ന് പറയുകയും അവരെ തിരിച്ച് ആക്രമിക്കാനും കൊലപ്പെടുത്താനും ആള്‍ക്കൂട്ടത്തോട് ആഹ്വാനം ചെയ്യുകയും ചെയ്‌തെന്നാണ് കേസ്.

ദില്ലിയിലെ രാജ് നഗറിലെ ഒരു കുടുംബത്തിലെ അഞ്ചുപേരെ കൊലപ്പെടുത്തിയ കേസില്‍ സജ്ജന്‍കുമാര്‍ ഇപ്പോള്‍ മന്‍ഡോലി ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ്. ജനുവരി 28ന് കേസ് കോടതി വീണ്ടും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News