സ്വിഫ്റ്റിന്റെ ഉത്പാദനം കൂട്ടാനൊരുങ്ങി മാരുതി. വാഹനങ്ങള്‍ ബുക്ക് ചെയ്തു കിട്ടാന്‍ എട്ടാഴ്ച്ച വരെ കാത്തിരിക്കണമെന്ന പ്രതിസന്ധി പരിഹരിക്കാനാണ് പുതിയ തീരുമാനം.

വിപണിയില്‍ ആവശ്യക്കാര്‍ കൂടിയതോടെയാണ് സ്വിഫ്റ്റിന്റെ ഉത്പാദനം കൂട്ടാന്‍ മാരുതി തീരുമാനിച്ചത്. ഓരോ മാസവും പതിനയ്യായിരത്തില്‍പ്പരം യൂണിറ്റുകള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തുന്നുണ്ടെങ്കിലും വാഹനങ്ങള്‍ ബുക്ക് ചെയ്തു കിട്ടാന്‍ ആഴ്ചകള്‍ കാത്തിരിക്കണം.

അതേസമയം വാഹനം ആഭ്യന്തര വിപണിയില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യം മാത്രമല്ല കമ്പനിയ്ക്കുള്ളത്. വിദേശ വിപണികളിലേക്കും കൂടുതല്‍ സ്വിഫ്റ്റ് യൂണിറ്റുകള്‍ കയറ്റുമതി ചെയ്യാനും കമ്പനി ലക്ഷ്യമിടുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പേര്‍ട്ടുകള്‍.