ദുബായ്: സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ എട്ടിന്റെ പണി കൊടുത്ത് ദുബായ് പോലീസ്. ഫേക്ക് ഐഡികള്‍ ഉപയോഗിച്ച് സൃഷ്ടിച്ച 500ലധികം അക്കൗണ്ടുകള്‍ ദുബായ് പൊലീസ് ബ്ലോക്ക് ചെയ്തു. 2017ല്‍ 1799, 2016ല്‍ 1899 അക്കൗണ്ടുകളുമാണ് ബ്ലോക്ക് ചെയ്തിരുന്നത്. ഫേക്ക് ഐഡികള്‍ ഉപയോഗിച്ച് സൃഷ്ടിച്ച 500ലധികം അക്കൗണ്ടുകളാണ് ബ്ലോക്ക് ചെയ്തത്.
അതേസമയം സൈബര്‍ കുറ്റകൃത്യത്തിനും ഹാക്കിങ്ങിനും ഇരയാകാന്‍ കൂടുതല്‍ സാധ്യത പ്രശസ്തരുടെ അക്കൗണ്ടുകളാണെന്ന് പൊലീസ് പ്രസ്താവനയില്‍ പറയുന്നു. 2017, 2016 വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ് 2018ല്‍ ബ്ലോക്ക് ചെയ്ത അക്കൗണ്ടുകളുടെ എണ്ണം എന്നതും ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്.
സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ജനങ്ങള്‍ സുരക്ഷിതമായി ഉപയോഗിക്കണമെന്നും, എന്തെങ്കിലും നിയമലംഘനമോ അവഹേളനമോ നേരിട്ടാല്‍ ഉടന്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അക്കൗണ്ടുകളുടെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ പ്രശസ്ത വ്യക്തികള്‍ അക്കൗണ്ടുകളില്‍ ശരിയായ പേര് ഉപയോഗിക്കണമെന്നും ദുബായ് പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Get real time update about this post categories directly on your device, subscribe now.