ധനുഷും വെട്രിമാരനും ഒന്നിക്കുന്ന അസുരനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. വട ചെന്നൈക്കു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിനെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് ഉള്ളത്. ഇപ്പേള്‍ ചിത്രത്തില്‍ നായികയായി മഞ്ജു വാര്യര്‍ എത്തുന്നു എന്ന വാര്‍ത്ത പുറത്ത് വിട്ടിരിക്കുകയാണ് ധനുഷ്.

എവര്‍ഗ്രീന്‍ മഞ്ജു വാര്യര്‍ അസുരനിലെ പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്നും മഞ്ജുവുമായി സ്‌ക്രീന്‍ പങ്കിടാന്‍ പോകുന്നതിന്റെയും ആ അതുല്യപ്രതിഭയില്‍ നിന്ന് പഠിക്കാന്‍ കഴിയുന്നതിന്റെ ആശ്ചര്യത്തിലാണ് താനെന്നും ധനുഷ് കുറിക്കുന്നു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ധനുഷ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ധനുഷിന്റെ ട്വീറ്റിനു പിന്നാലെ മഞ്ജുവും തന്റെ തമിഴ് അരങ്ങേറ്റത്തെ കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ച് കഴിഞ്ഞു. ഒപ്പം ധനുഷിന്റെ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടും പങ്കു വെച്ചിട്ടുണ്ട്.