ശബരിമല: പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നത് നീളും; ജ. ഇന്ദു മല്‍ഹോത്രയുടെ സൗകര്യം നോക്കി തീയതി നിശ്ചയിക്കുമെന്ന് ചീഫ് ജസ്റ്റിസ്

ദില്ലി: ശബരിമല യുവതീ പ്രവേശന വിധിയ്ക്കെതിരെ നല്‍കിയ പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നത് നീളും.

ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ സൗകര്യം നോക്കി കേസ് പരിഗണിക്കുന്ന തീയതി നിശ്ചയിക്കുമെന്നും ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ജനുവരി 30 വരെ അവധിയിലാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ഹര്‍ജി ഭരണഘടനാ ബെഞ്ച് എപ്പോള്‍ പരിഗണിക്കുമെന്നറിയാന്‍ വേണ്ടി അഭിഭാഷകന്‍ മാത്യൂസ് നെടുമ്പാറ ചീഫ് ജസ്റ്റിസിന് മുമ്പാകെ മെന്‍ഷന്‍ ചെയ്തപ്പോഴാണ് ചീഫ് ജസ്റ്റിസിന്റെ മറുപടി.

ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ സൗകര്യം അറിയാതെ തീയതി നല്‍കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here