ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത ഒരു കന്യാസ്ത്രീയ്ക്ക് കൂടി സ്ഥലം മാറ്റ ഉത്തരവ്

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത ഒരു കന്യാസ്ത്രീയ്ക്ക് കൂടി സ്ഥലം മാറ്റ ഉത്തരവ്. ഈ മാസം ജനുവരി 26 ന് ജലന്ധറില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് സിസ്റ്റര്‍ നീന റോസിനോട് മിഷണറീസ് ഓഫ് ജീസസ് മദര്‍ ജനറാള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സിസ്റ്റര്‍ അച്ചടക്കം ലംഘിച്ചതായും മിഷണറീസ് ഓഫ് ജീസസിന്റെ കത്തില്‍ പറയുന്നു.

സഭ ചട്ടത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് ചൂണ്ടിക്കാട്ടി മിഷണറീസ് ഓഫ് ജീസസ് മദര്‍ ജനറാള്‍ റജീന കടന്തോട്ടമാണ് സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയത്.കേസുമായി ബന്ധപ്പെട്ട കോടതി നടപടികളോട് സഹകരിക്കുന്നതില്‍ തടസമില്ല. എന്നാല്‍ സഭയുടെ സംഹിതകള്‍ക്ക് ഉള്ളില്‍ നിന്ന് പ്രവര്‍ത്തിക്കണം എന്നും കത്തില്‍ പറയുന്നു.

സിസ്റ്റര്‍ നീന റോസിനോട് ഈ മാസം 26 ന് ജലന്ധറിലെ രൂപതാ ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് മദര്‍ ജനറാളിന്റെ നിര്‍ദ്ദേശം.
ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിനെതിരായ കൊച്ചിയിലെ സമരത്തില്‍ പങ്കെടുത്തതിന് സിസ്റ്റര്‍ അനുപമ, ജോസഫൈന്‍, ആല്‍ഫി, ആന്‍സിറ്റ എന്നിവരെ നേരത്തെ സ്ഥലം മാറ്റിയിരുന്നു.

സമരത്തിന് നേതൃത്വം നല്‍കിയ സിസ്റ്റര്‍ അനുപമയെ പഞ്ചാബിലേക്കാണ് മാറ്റിയത്. സി. ജോസഫൈനെ ജാര്‍ഖണ്ഡിലേക്കും സി. ആല്‍ഫിയെ ബിഹാറിലേക്കും സി. ആന്‍സിറ്റയെ കണ്ണൂരിലേക്കുമാണ് മാറ്റിയത്. പക്ഷെ മിഷണറീസ് ഓഫ് ജീസസ് മദര്‍ ജനറാള്‍ റജീന കടന്തോട്ടത്തിന്റെ സ്ഥലമാറ്റ ഉത്തരവിനെ കന്യാസ്ത്രീകള്‍ തള്ളിയിരുന്നു.

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ച് കേസിലെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കപ്പെടുമെന്ന് പരാതിക്കാരിയടക്കം പ്രതീക്ഷിച്ചിരിക്കുമ്പോഴാണ്, സ്ഥലംമാറ്റം ഉത്തരവുകള്‍ വന്നത്. ഇതോടെയാണ് കേസ് അട്ടിമറിക്കുമെന്ന ആശങ്ക കന്യാസ്ത്രീകള്‍ക്കിടയില്‍ ഉടലെടുത്തിരുന്നു. എന്നാല്‍ കേസിന്റെ കാര്യത്തില്‍ ഒരുതരത്തിലുമുള്ള ആശങ്കയും കന്യാസ്ത്രീകള്‍ക്ക് വേണ്ടെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News