നെടുമങ്ങാട് പോലീസ് സ്റ്റേഷന് നേരെ ബോംബ് എറിഞ്ഞ സംഭവം; പ്രതിയായ ആര്‍എസ്എസ്സുകാരന്‍ പിടിയില്‍

നെടുമങ്ങാട് പോലീസ് സ്റ്റേഷന് നേരെ ബോംബ് എറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ടാണ് ആനാട് സ്വദേശിയായ അനി എന്ന് വിളിക്കുന്ന രാജേഷ് കുമാറിനെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് സ്റ്റേഷന് നേരെ ബോംബ് എറിഞ്ഞ ആര്‍എസ്സഎസ് പ്രചാരകന്‍ പ്രവീണിനൊപ്പം ദൃശ്യങ്ങള്‍ ഉളള ആളാണ് പിടിയിലായ രാജേഷ്‌കുമാര്‍.

തിരുവനന്തപുരത്തും സമീപജില്ലകളിലും ആര്‍എസ്എസിന് വേണ്ടി ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തിയാണ് പിടിയിലായ രാജേഷ് കുമാര്‍. സംഭവത്തിന് ശേഷം ഒളിവില്‍ പോയ രാജേഷ്‌കുമാര്‍ ആന്നാട്ടെ വീട്ടില്‍ തിരികെയെത്തി എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രിയോടെ പോലീസ് പിടികൂടി.

ഇയാളെ ഡിവൈഎസ്പി ബി അശോകന്‍ അടക്കമുളള ഉന്നത ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു.നെടുമങ്ങാട്ടെ സിപിഐഎം നേതാക്കളുടെ വീട് ആക്രമിച്ച സംഭവത്തിലും തനിക്ക് ബന്ധം ഉണ്ടെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു പ്രധാന പ്രതിയായ പ്രവീണ്‍ ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്ന് രാജേഷ് പോലീസിനോട് പറഞ്ഞു.

ആര്‍എസ്എസ് പ്രചാരകന്‍ പ്രവീണ്‍ ഉത്തരേന്ത്യയിലെക്ക് രക്ഷപ്പെട്ടതായിട്ടാണ് പോലീസിന് ലഭിച്ച വിവരം. കേസിലെ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് പ്രതികളുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തളളിയതിന് പിന്നാലെയാണ് കേസിലെ മറ്റൊരു പ്രധാന പ്രതി പിടിയിലായത്. അറസ്റ്റിലായ രാജേഷ് കുമാറിനെ കോടതി റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News