സ്ത്രീയുടെയും പൊക്കിള്‍ വിച്ഛേദിക്കാത്ത കുഞ്ഞിന്റെ രൂപവും നഖത്തില്‍ കൊത്തിയെടുത്ത് മാനിക്കൂര്‍ വിദഗ്ദ്ധ നെയില്‍ സണ്ണി; പ്രസവത്തിന്റെ ചിത്രം കൊത്തിയെടുക്കുന്ന വീഡിയോ വൈറലാകുന്നു

മോസ്‌കോ: പലതരത്തിലുള്ള നെയില്‍ ആര്‍ട്ടുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് റഷ്യയിലുള്ള ഒരു മാനിക്കൂര്‍ വിദഗ്ദ്ധ നെയില്‍ സണ്ണിയുടെ നെയില്‍ ആര്‍ട്ടാണ്.

നഖത്തില്‍ പ്രസവത്തിന്റെ ചിത്രമാണ് ഇവര്‍ നഖത്തില്‍ കൊത്തിയത്. ഏറെ നേരം സമയമെടുത്താണ് ഇവര്‍ ഈ നെയില്‍ ആര്‍ട്ട് പൂര്‍ത്തിയാക്കിയത്. ആശുപത്രി വേഷമണിഞ്ഞ ഒരു സ്ത്രീയുടെയും പൊക്കിള്‍ വിച്ഛേദിക്കാത്ത കുഞ്ഞിന്റെ രൂപവുമാണ് ഇവര്‍ നഖത്തില്‍ കൊത്തിയെടുത്തത്.

അതേസമയം ഇതിനെതിരെ നിരവധി ആളുകളാണ് വിമര്‍ശനവുമായി രംഗത്തെത്തുന്നത്. നഖത്തില്‍ ഇത്തരം ഭീകരകലയുടെ ആവശ്യമില്ലെന്നും ലളിതമായതാണ് ചേരുകയെന്നാണ് ഭൂരിപക്ഷാഭിപ്രായം.

View this post on Instagram

?Baby birth ?? -❤️ or ? ? Video by @edo_movs #nailsunnytutorial

A post shared by Nail Sunny (@nail_sunny) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News