ജയില്‍ ശിക്ഷയൊഴിവാക്കി ക്രിസ്റ്റ്യാനോ; കോടതിയിലെത്തി 155 കോടി പിഴയടച്ചു

റയല്‍ മാഡ്രിഡില്‍ കളിക്കുന്ന കാലത്തെ നികുതി വെട്ടിപ്പ് കേസില്‍ സ്പാനിഷ് കോടതി വിധിച്ച 155 കോടി രൂപ പിഴയൊടുക്കാമെന്ന് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സ്പാനിഷുകാരിയായ പ്രതിശ്രുത വധു ജോര്‍ജിന റോഡ്രിഗസിനൊപ്പമാണ് റൊണാള്‍ഡോ മാഡ്രിഡിലെ കോടതിയിലെത്തിയത്.

നേരത്തെ തയ്യാറാക്കിവെച്ച കരാറില്‍ ഒപ്പിടാനുള്ള ജോലി മാത്രമേ ക്രിസ്റ്റ്യാനോയ്ക്കുണ്ടായിരുന്നുള്ളൂ. ഇതോടെ നികുതിവെട്ടിപ്പ് കേസില്‍ താരത്തിന്റെ ജയില്‍ശിക്ഷ ഒഴിവാകും. 15 മിനിറ്റിന് ശേഷം ചിരിയോടെ കോടതിയില്‍ നിന്നിറങ്ങി വന്ന താരം ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കാനും മറന്നില്ല.

നികുതി വെട്ടിപ്പ് കേസില്‍ പിഴയ്‌ക്കൊപ്പം 23 മാസത്തെ ജയില്‍ശിക്ഷയും കോടതി വിധിച്ചിരുന്നു. എന്നാല്‍ സ്പെയ്നില്‍ ആദ്യമായി രണ്ടു വര്‍ഷത്തില്‍ താഴെ തടവ് ശിക്ഷയുള്ളവര്‍ക്ക് ജയിലില്‍ കിടക്കേണ്ടി വരില്ല. ഇത് പ്രൊബേഷന്‍ കാലാമായാണ് കണക്കാക്കുക. ഈ ആനുകൂല്യത്തില്‍ ക്രിസ്റ്റ്യാനോ ജയില്‍ശിക്ഷയില്‍ നിന്ന് ഒഴിവാകുകയായിരുന്നു.

കോടതിയില്‍ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കാനായി വീഡിയോ കോണ്‍ഫറന്‍സ് വഴി ജഡ്ജിയുമായി സംസാരിക്കാന്‍ റൊണാള്‍ഡോ ആവശ്യപ്പെട്ടെങ്കിലും കോടതി സമ്മതിച്ചില്ല. മാധ്യമങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ തന്റെ കാറില്‍ തന്നെ കോടതി കെട്ടിടത്തിലേക്ക് പ്രവേശിക്കാന്‍ ക്രിസ്റ്റ്യാനോ സമ്മതം ചോദിച്ചെങ്കിലും കോടതി അതിനും അനുവാദം നല്‍കിയില്ല.

ലയണല്‍ മെസി, ജോസ് മൗറീഞ്ഞോ, മഷറാനോ, മാഴ്‌സലോ, ലൂക്കാ മോഡ്രിച്ച്, അലക്‌സി സാഞ്ചെസ് ഏയ്ഞ്ചല്‍ ഡി മരിയ തുടങ്ങിയവരും നികുതി വെട്ടിപ്പ് കേസില്‍ പിഴ ശിക്ഷ അടയ്‌ക്കേണ്ടി വന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News