ഭര്‍ത്താവിനെ ക്വാട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി, മൃതദേഹം കോട്ടന്‍ ബാഗിനുള്ളിലാക്കി ഉപേക്ഷിച്ചു, സംശയം തോന്നാതിരിക്കാന്‍ ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതി; അവസാനം പിടിയില്‍

ഹരിയാനയില്‍ ഭര്‍ത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ ഭാര്യയയും കുട്ടാളികളും പൊലീസ് പിടിയില്‍. ഞായറാഴ്ചയാണ് ജോഗിന്ദര്‍ സിംഗ് എന്ന യുവാവിന്റെ മൃതദേഹം ഒരു കോട്ടന്‍ ബാഗിനുള്ളില്‍ കെട്ടിവെച്ച നിലയില്‍ ഗുരുഗ്രാമിലെ മലയിടുക്കില്‍ നിന്നും ലഭിച്ചത്. മൃതദേഹം കയര്‍ ഉപേക്ഷിച്ച് ശക്തിയായി കെട്ടിയ നിലയിലായിരുന്നു.

സംഭവത്തില്‍ ഭാര്യ സ്വീറ്റിയും അവര്‍ ഭര്‍ത്താവിനെ കൊല്ലാന്‍ ഏര്‍പ്പെടുത്തിയ ഏഴ് കൂട്ടാളികളുമാണ് പിടിയിലായത്. ഭര്‍ത്താവിന്റെ അവിഹിത ബന്ധം ആണ് തന്നെ ഈ നിലയില്‍ എത്തിച്ചതെന്ന് സ്വീറ്റി മൊഴി നല്‍കി. ഭര്‍ത്താവിനെ കൊല്ലാന്‍ 16 ലക്ഷം രൂപ വരെ അവര്‍ വാഗ്ദാനം ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഭര്‍ത്താവിന്റെ സ്വത്തുക്കള്‍ കാമുകിയുടെ പേരില്‍ മാറ്റുമൊയെന്ന ഭയമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ജോഗിന്ദറിനെ അതിക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയതിന് ശേഷം കൊലപ്പെടുത്തി മലയിടുക്കിലേക്ക് എറിയുകയായിരുന്നു. ഭര്‍ത്താവിനെ കാണാനില്ലെന്നും ഇവര്‍ പരാതി നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News