ഗള്‍ഫില്‍ നിന്ന് കണ്ണൂരിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്പ്രസ്

ഗള്‍ഫില്‍ നിന്ന് കണ്ണൂരിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്പ്രസ്. മസ്‌കറ്റില്‍ നിന്നും കുവൈത്തില്‍ നിന്നും പുതിയ സര്‍വീസുകളും എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രഖ്യാപിച്ചു.

മാര്‍ച്ച് അവസാനം പുതിയ സര്‍വീസുകള്‍ ആരംഭിക്കുമെന്നു എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ ദുബൈയില്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

നിലവില്‍ ആഴ്ചയില്‍ നാല് ദിവസം സര്‍വീസ് നടത്തുന്ന കണ്ണൂര്‍ – ഷാര്‍ജ സര്‍വീസ് ദിവസേനയാക്കും. കണ്ണൂരില്‍ നിന്ന് അബൂദബി, ദോഹ സര്‍വീസുകള്‍ വര്‍ധിപ്പിക്കുമെന്നും കോഴിക്കോട് – റിയാദ് സര്‍വീസും വര്‍ധിപ്പിക്കുമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് സി ഇ ഒ കെ ശ്യാംസുന്ദര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel