ലൂണാര്‍ എക്ലിപ്‌സ് കാണാന്‍ റോഡിന് നടുവില്‍ ഇരുട്ടത്ത് കിടന്നു; പട്രോളിങിനിറങ്ങിയ പൊലീസ് വാഹനം കയറിയിറങ്ങി

ലൂണാര്‍ എക്ലിപ്‌സ് കാണാനായി ഇരുട്ടത്ത് റോഡിന് നടുവില്‍ കിടന്ന രണ്ടു പേര്‍ക്ക് മുകളിലൂടെ പോലീസ് ഉദ്യോഗസ്ഥന്റെ വാഹനം കയറി ഇറങ്ങി. ഫ്‌ളോറിഡയില്‍ ആണ് സംഭവം.

അപകടത്തില്‍ പരിക്ക് പറ്റിയ രണ്ടു പേരും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രാത്രി 11.30 നാണ് ഇരുവര്‍ക്കും പരിക്കേറ്റത്.

രാത്രി പട്രോളിങിനിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥനാണ് ഇരുട്ടത്ത് കിടന്നിരുന്ന മനുഷ്യരെ കാണാതെ വണ്ടി കയറ്റിയത്.

പരിക്കേറ്റവരില്‍ ഒരാള്‍ പുരുഷനും ഒരാള്‍ സ്ത്രീയുമാണ്. ആര്‍ക്കും കാണാന്‍ പറ്റാത്ത രീതിയില്‍ ഇരുട്ടത്ത് കിടന്നതാണ് അപകടത്തിന് കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News