ഇസ്തിരിപ്പെട്ടിക്കകത്ത് സ്വര്‍ണം; പിടിച്ചെടുത്തത് 45 ലക്ഷത്തിന്റെ സ്വര്‍ണം

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇസ്തിരിപ്പെട്ടിയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 45 ലക്ഷം രൂപ വിലയുള്ള സ്വര്‍ണം പിടിച്ചെടുത്തത്.

1.4 കിലോ സ്വര്‍ണം ഡയറക്ടര്‍ ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ.) ആണ് പിടികൂടിയത്. ഷാര്‍ജയില്‍നിന്നു പുലര്‍ച്ചെ നാലിനെത്തിയ എയര്‍ അറേബ്യ വിമാനത്തില്‍ വന്ന ആക്കുളം സ്വദേശിയാണ് സ്വര്‍ണം കൊണ്ടുവന്നത്.

ഇയാള്‍ കൊണ്ടുവന്ന ഇസ്തിരിപ്പെട്ടിക്കുള്ളിലെ ഇരുമ്പിനു പകരം പകരം സ്വര്‍ണദണ്ഡുകളാണ് വച്ചിരുന്നത്. കഴിഞ്ഞ ഡിസംബര്‍ 22-ന് സന്ദര്‍ശക വിസയിലാണ് ഇയാള്‍ ഷാര്‍ജയില്‍ പോയത്.

ഇയാളെ ഡി.ആര്‍.ഐ. ചോദ്യംചെയ്ത് വിട്ടയച്ചു. സ്വര്‍ണക്കടത്തിന് കേസെടുത്തതായി ഡി.ആര്‍.ഐ. അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here