തലസ്ഥാനത്ത് ‘കോബ്ര’ പിടിച്ചത് 180 പേരെ

സിറ്റി പോലീസിന്റെ ‘ഓപ്പറേഷന്‍ കോബ്ര’ യുടെ ഭാഗമായി നഗരത്തില്‍ നടത്തിയ പരിശോധനയില്‍ ആദ്യം ദിനം കുടുങ്ങിയത് 180 പേര്‍. മദ്യപിച്ച് വാഹനമോടിക്കുന്നവരും കുട്ടിഡ്രൈവര്‍മാരുമുള്‍പ്പെടെ ഉള്ളവര്‍ പിടിയിലായി. ട്രാഫിക് നിയമലംഘനം നടത്തിയവരും വലയിലായി.

രാവിലെ ഏഴ് മണി മുതല്‍ നഗരത്തില്‍ നടത്തിയ പരിശോധനയില്‍ മദ്യപിച്ച് സ്‌കൂള്‍ വാഹനമോടിച്ച മൂന്ന് ഡ്രൈവര്‍മാരും അനുവദനീയമായതിലും അധികം വിദ്യാര്‍ഥികളെ കയറ്റിയ സ്‌കൂള്‍ വാഹനങ്ങള്‍, കൊച്ചുകുട്ടികള്‍ കയറുന്ന ഹെല്‍പ്പര്‍മാര്‍ ഇല്ലാത്ത സ്‌കൂള്‍വാഹനങ്ങള്‍, ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്ലാതെ ഓടിയ വാഹനങ്ങള്‍ എന്നിവ പിടികൂടി.

സിറ്റി പോലീസ് കമ്മിഷണര്‍ എസ്.സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സിറ്റി പോലീസിലെ എല്ലാ വിഭാഗങ്ങളും പങ്കെടുത്തു.പായപൂര്‍ത്തിയാകാതെ ഇരുചക്രവാഹനമോടിച്ചവരെയും സ്‌കൂളുകളില്‍ കയറാതെ ക്ലാസ് കട്ടുചെയ്ത് സിറ്റിയിലെ പല ഭാഗങ്ങളിലും കറങ്ങിനടന്ന വിദ്യാര്‍ഥികളെയും പോലീസ് കണ്ടെത്തി.

ഇവരില്‍ സ്‌കൂള്‍ യൂണിഫോമില്‍ ബൈക്കില്‍ കറങ്ങിയവരുമുണ്ടായിരുന്നു. രൂപമാറ്റം വരുത്തിയ 50ഓളം വാഹനങ്ങളാണ് പിടിയിലായത്. പിടികൂടിയ പെട്ടെന്നു വായിക്കാന്‍ പറ്റാത്ത നമ്പര്‍ പ്ലേറ്റ് പതിച്ച വാഹനങ്ങളും പിടികൂടി. ഇത്തരത്തില്‍ പിടികൂടിയ വാഹനങ്ങള്‍ മറ്റു ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചശേഷം മാത്രമേ വിട്ടു കൊടുക്കുകയുള്ളൂവെന്ന് കമ്മിഷണര്‍ അറിയിച്ചു. പിടിക്കപ്പെട്ടവര്‍ക്ക് കമ്മിഷണര്‍ എസ്.സുരേന്ദ്രന്‍ ബോധവത്കരണ ക്ലാസ് നടത്തിയശേഷം പിഴ ഈടാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News