റഫേല്‍ ഇടപാടിനെ ന്യായീകരിച്ച് വിവാഹക്ഷണപത്രം; ക്ഷണപത്രത്തിന് മോദിയുടെ അനുമോദനം

കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കിയ റഫേല്‍ യുദ്ധവിമാന കരാറിനെ ന്യായീകരിക്കുന്നതാണ് ഗുജറാത്തിലെ വധൂവരന്മാരുടെ വിവാഹക്ഷണക്കത്ത്. കഴിഞ്ഞ ചൊവ്വാഴ്ച ആയിരുന്നു ഇവരുടെ വിവാഹം. വധൂവരന്മാരുടെ പേര് വിവരങ്ങള്‍ അടക്കമുള്ളവയെല്ലാം സാധാരണ വിവാഹ ക്ഷണപത്രത്തില്‍ ഉള്ളതുപോലെ ആയിരുന്നു.

എന്നാല്‍ അവയ്ക്കൊപ്പം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന അഭ്യര്‍ഥനയും ഉണ്ട്. ശാന്തരായിരിക്കൂ ഒപ്പം ‘നമോ’യെ വിശ്വസിക്കൂ എന്ന തലക്കെട്ടിലാണ് റഫാല്‍ കറാറിനെ ന്യായീകരിക്കുന്ന വിവരങ്ങള്‍.

റഫാല്‍ കരാറിനെ ന്യായീകരിച്ച വധൂവരന്‍മ്മാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അനുമോദന സന്ദേശവും അയച്ചിട്ടുണ്ട്. അഴിമതിയെ ന്യായീകരിച്ച പാര്‍ട്ടി പ്രവര്‍ത്തകനെ ദേശസ്നേഹിയെന്നാണ് മോദി പ്രശംസിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News