ഹൈക്കോടതി വിധിക്കെതിരെ കെഎസ്ആര്‍ടിസി സമര്‍പ്പിച്ച അപ്പീല്‍ ഇന്ന് സുപ്രീംകോടതിയില്‍

ദില്ലി: ഹൈക്കോടതി വിധിക്കെതിരെ കെഎസ്ആര്‍ടിസി സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

താല്‍ക്കാലിക ജീവനക്കാരനായിരിക്കെയുളള സേവനകാലാവധിയും പെന്‍ഷന് പരിഗണിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് കെഎസ്ആര്‍ടിസി അപ്പീല്‍ സമര്‍പ്പിച്ചത്. ജസ്്റ്റിസ് എകെ സിക്രി അദ്ധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസ് അബ്ദുള്‍ നസീര്‍, എംആര്‍ ഷാ എന്നിവരാണ് മറ്റംഗങ്ങള്‍.

സംസ്ഥാന സര്‍ക്കാരിനെ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. മാസം നൂറ്റിപത്ത് കോടി രൂപയുടെ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഹൈക്കോടതി വിധി നടപ്പാക്കിയാല്‍ അടച്ചുപൂട്ടേണ്ടി വരുമെന്നും ചൂണ്ടികാട്ടി കെഎസ്ആര്‍ടിസി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

നാനൂറ്റിയിരുപത്തിയെട്ട് കോടിയുടെ അധികബാധ്യതയുണ്ടാകുമെന്നും കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News