തെലങ്കാന ബിജെപി അധ്യക്ഷന്‍ കിഷന് റെഡ്ഡി തന്റെ ഫാമില്‍ വെച്ച് 11 പേരെ കൊലപ്പെടുത്തിയതായി യുഎസ് ഹാക്കറുടെ വെളിപ്പെടുത്തല്‍

തെലങ്കാന ബിജെപി അധ്യക്ഷന്‍ കിഷന് റെഡ്ഡി തന്റെ ഫാമില്‍ വെച്ച് 11 പേരെ കൊലപ്പെടുത്തിയതായി യുഎസ് ഹാക്കര്‍ സൈദ് ഷുജ. 2014 മെയ് 12 ന് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഇത് അരങ്ങേറിയതെന്നും ഹാക്കര്‍ വെളിപ്പെടുത്തി. വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാണിച്ചുവെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് ബിജെപിയെ പ്രതിസന്ധിയിലാക്കിയ പുതിയ തുറന്നു പറച്ചില്‍.

അതേസമയം ഹാക്കറുടെ ആരോപണങ്ങള്‍ തള്ളി കിഷന്‍ രംഗത്ത് വന്നു. 11 പേരെ കൊലപ്പെടുത്തിയെന്നാണ് പറയുന്നത്. ആരോപിക്കപ്പെട്ട സംബവം നടക്കുന്നത് കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്തും. അപ്പോള്‍ താന്‍ എങ്ങനെയാണ് 11 പേരെ കൊലപ്പെടുത്തുക എന്നാണ് അദ്ദേഹം ചോദിക്കുന്നത്.

ഇവിഎം ഹാക്ക് ചെയ്യാന്‍ കഴിയില്ലെന്നും കഴിയുമായിരുന്നെങ്കിലും താനിപ്പോള്‍ തെലങ്കാന മുഖ്യമന്ത്രി ആയനെയെന്നും കിഷന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News