പ്രത്യേക ശ്രദ്ധയ്ക്ക്; നാളെ രാജ്യമൊട്ടാകെ ചാനലുകള്‍ ലഭിക്കില്ല

ന്യൂഡല്‍ഹി: സാധരണക്കാരെ വെട്ടിലാക്കി നാളെ രാജ്യമൊട്ടാകെ കേബില്‍ ഓപ്പറേറ്റര്‍മാര്‍ സിഗ്‌നല്‍ ഓഫ് ചെയ്ത് പ്രതിഷേധിക്കും. നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേബില്‍ ഓപ്പറേറ്റര്‍മാര്‍ നാളെ പ്രതിഷേധിക്കുന്നത്.

പണം കൊടുക്കേണ്ട ചാനലുകളുടെ പരമാവധി, നിരക്ക് 19 രൂപയില്‍ നിന്ന് 10 രൂപയാക്കുക, കേബിള്‍ വരിക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ 18 ശതമാനം ജിഎസ്ടി ഒഴിവാക്കുകയോ അഞ്ച് ശതമാനമാക്കുകയോ ചെയ്യുക, കേബിള്‍ ടിവിയുടെ അടിസ്ഥാന നിരക്ക് 150 രൂപയില്‍ നിന്ന് 200 ആക്കുക, 25 ചാനലുകള്‍ക്ക് 20 രൂപ നെറ്റ് വര്‍ക്ക് ഫീസായി നിശ്ചയിച്ചത് ചാനലിന് ഒരു രൂപ നിരക്കില്‍ 25 രൂപയായി പുനര്‍നിശ്ചയിക്കുക തുടങ്ങിയവാണ് ഇവരുടെ ആവശ്യങ്ങള്‍.

ട്രായ് നിര്‍ദേശിച്ച പുതിയ താരിഫ് കേബിള്‍ വരിക്കാര്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തുന്നതാണെന്നും കേബിള്‍ ഓപ്പറേറ്റര്‍മാരുടെ വരുമാനത്തെ പ്രതികൂലമായി ബാധിക്കുമെന്നും കേബിള്‍ഓപ്പറേറ്റര്‍മാരുടെ വരുമാനത്തെ ബാധിക്കുമ്‌ബോള്‍ ബ്രോഡ്കാസ്റ്റര്‍മാരെ കൂടുതല്‍ സഹായിക്കുന്നതാണ് പുതിയ നിരക്കെന്നും കേബിള്‍ ഓപ്പറേറ്റര്‍മാരുടെ സംഘടന പറഞ്ഞു.

100 ചാനലുകള്‍ 130 രൂപ നിരക്കില്‍ നല്‍കണമെന്നാണ് ട്രായ് നിര്‍ദേശം. ഇതില്‍ 26 ചാനലുകള്‍ ദൂരദര്‍ശന്റെതായിരിക്കും. ബാക്കി 74 ചാനലുകള്‍ തെരഞ്ഞെടുക്കുക ഉപയോക്താവായിരിക്കും. ഇതിനു പുറമെ 332 പേ ചാനലുകളില്‍ നിന്ന് ആവശ്യമായവ തെരഞ്ഞെടുക്കാം. ഇഷ്ടമുളള ചാനലുകള്‍ തെരഞ്ഞെടുക്കാനുളള അവസരം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതാണ് നിര്‍ദേശം.

വില കൂടിയ പേ ചാനലുകള്‍ സീസണലായി തെരഞ്ഞെടുക്കാം. ഇത് പ്രകാരം സ്പോര്‍ട്സ് ചാനലുകള്‍ കളി നടക്കുന്ന സമയത്ത് മാത്രമായി തിരഞ്ഞെടുക്കാന്‍ സാധിക്കും. പേ ചാനലുകള്‍ക്ക് ഒരു ചാനലിന് പരമാവധി നിരക്ക് 19 രൂപയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News