ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോര്‍ഡില്‍ നിന്ന് എടുത്തു മാറ്റണമെന്ന ഹര്‍ജി ജനുവരി 31 ലേക്ക് മാറ്റി

കേരളത്തിലെ ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോര്‍ഡില്‍ നിന്ന് എടുത്തു മാറ്റണം എന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ നല്‍കിയ ഹര്‍ജി ജനുവരി 31 ലേക്ക് മാറ്റി.

സുബ്രഹ്മണ്യന്‍ സ്വാമി, ടിജി മോഹന്‍ദാസ് എന്നിവര്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് യുയു ലളിത്, ഇന്ദിരാ ബാനര്‍ജി എന്നിവരുടെ ബെഞ്ചാണ് പരിഗണിച്ചത്.

കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ ഫയല്‍ ചെയ്ത സത്യവാങ് മൂലത്തിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ദേവസ്വം ബോര്‍ഡുകളില്‍ സര്‍ക്കാര്‍ നിയന്ത്രണം ഉറപ്പാക്കുന്ന വകുപ്പുകള്‍ ഭരണഘടന വിരുദ്ധമാണൊന്നാണ് ഹര്‍ജിക്കാരുടെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here