ക്ഷേത്രങ്ങളെ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണങ്ങളില്‍ നിന്ന് നീക്കണമെന്ന ഹര്‍ജികള്‍, ശബരിമല പുനഃപരിശോധന ഹര്‍ജികളില്‍ തീരുമാനം ആകുന്നത് വരെ മാറ്റി വയ്ക്കണമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ദില്ലി: സംസ്ഥാനത്തെ ക്ഷേത്രങ്ങളെ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണങ്ങളില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍, ശബരിമല പുനപരിശോധന ഹര്‍ജികളില്‍ തീരുമാനം ആകുന്നത് വരെ മാറ്റി വെക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍.

ദേവസ്വം ബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ ഹിന്ദുക്കളായ ജനപ്രതിനിധികള്‍ക്കും മന്ത്രിമാര്‍ക്കും ആണ് വോട്ടവകാശം ഉള്ളത്. പ്രത്യേക വിഭാഗമായി പരിഗണിച്ച് ഭക്തര്‍ക്ക് വോട്ടവകാശം നല്‍കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. ഭക്തരെ പ്രത്യേക വിഭാഗമായി പരിഗണിക്കാന്‍ ആകില്ലെന്നാണ് ശബരിമല കേസില്‍ ഭരണഘടന ബെഞ്ച് വിധിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ ശബരിമല കേസിലെ പുനപരിശോധന ഹരജികള്‍ തീര്‍പ്പക്കുന്നത് വരെ കേസ് മാറ്റി വെക്കണം എന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ക്ഷേത്രത്തിന്റെ ദൈനം ദിന കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ബോര്‍ഡ് രൂപീകരിച്ചതെന്നും ക്ഷേത്ര വരുമാനം വകമാറ്റുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചു.

സര്‍ക്കാര്‍ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ പരാതിക്കാരായ സുബ്രഹ്മണ്യം സ്വാമിക്കും ടി ജി മോഹന്‍ദാസിനും ഒരാഴ്ചത്തെ സമയം അനുവദിച്ചു. തുടര്‍ന്ന് കേസ് ഈ മാസം 31ലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here