ആയുര്‍വേദത്തിന് അതിന്റേതായ പ്രാധാന്യമുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ

ആയുര്‍വേദത്തിന് അതിന്റേതായ പ്രാധാന്യമുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. എന്നാല്‍ വ്യാജ ചികത്സയെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നില്ല. ജന്‍ ഔഷധി കേന്ദ്രങ്ങള്‍ ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടല്ല കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ചികിത്സാ രംഗത്ത് ഓരോ മേഖയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. അത് ആയൂര്‍വേദത്തിനുമുണ്ട്. വ്യവസ്ഥാപിതമായ മാര്‍ഗത്തിലൂടെ എത്തിയവരാണ് ആയൂര്‍വേദ, യുനാനി, സിദ്ധ, ഹോമിയോ എന്നീ മേഖലകളിലെ ബിരുദധാരികള്‍. എന്നാല്‍ വ്യാജ ചികത്സയെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി.

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ ആശുപത്രികള്‍ വരെ രോഗീസൗഹൃദമാക്കിയിരുന്നു. അതിനു സമാനമായ രീതീയില്‍ സംസ്ഥാനത്തെ ആയുര്‍വേദ ആശുപത്രികളും നവീകരണത്തിന്റെ പാതയിലാണ്. ആയൂര്‍വേദത്തിന്റേതുള്‍പ്പെടെ മരുന്ന് വില്‍പനയില്‍ ലാഭ കൊതി തടയാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ജന്‍ ഔഷധി കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് ആരംഭിച്ചത് ആരോഗ്യവകുപ്പിന്റെ അനുമതിയോടെയല്ലെന്നും അതിന്റെ ഭാവിയുടെ കാര്യത്തിലെ ആശങ്കയും മന്ത്രി പങ്കുവച്ചു. ആയുഷിലൂടെ ആയുര്‍വേദത്തിനും ഇതര ചികിത്സാ സമ്പ്രദായങ്ങളുടെയും പുനരുജ്ജീവനമാണ് വകുപ്പ് നടത്തുന്നതെന്നും മന്ത്രി വിശദീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here