ന്യൂസിലാന്‍ഡിനെതിരായ ആദ്യ എകദിനത്തില്‍ ഇന്ത്യക്ക് ജയം

ന്യൂസിലാന്‍ഡിനെതിരായ ആദ്യ എകദിനത്തില്‍ ഇന്ത്യക്ക് ജയം. ഡിഎല്‍എസ് നിയമപ്രകാരം 8 വിക്കറ്റിനാണ് ഇന്ത്യയുടെ ജയം.

നേപ്പിയറിലെ മാക്‌ലീന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് ഇന്ത്യന്‍ ബൗളിംഗ് നിരക്ക് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. 64 റണ്‍സ് നേടിയ ക്യാപ്റ്റന്‍ കെയിന്‍ വില്ല്യംസിന് മാത്രമാണ് ന്യൂസിലാന്‍ഡ് നിരയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞത്.

മൂന്നു വിക്കറ്റ് നേടിയ ഷമിയും 2 വിക്കറ്റ് നേടിയ ചഹാലുമാണ് തകര്‍ച്ചക്ക് തുടക്കമിട്ടത്. 4 വിക്കറ്റ് നേടിയ കുല്‍ദീപ് യാദവ് വാലറ്റത്തെയും തകര്‍ത്തു.

മറുപടി ബാറ്റിങില്‍ 11 റണ്‍സ് നേടിയ രോഹിത് ശര്‍മ്മ, 45 റണ്‍സ് നേടിയ കോഹ്ലി എന്നിവരുടെ വിക്കറ്റുകള്‍ മാത്രം ആണ് ഇന്ത്യക്ക് നഷ്ടമായത്. ധവാന്‍ 75 റണ്‍സ് നേടി പുറത്താകാതെ നിന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News