സൂപ്പര്‍താരം രജനികാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്ത് വിവാഹിതയാകുന്നു.

നടനും ബിസിനസുകാരനുമായ വിശാഖന്‍ വണങ്കാമുടിയാണ് വരന്‍. ഫെബ്രുവരി പതിനൊന്നാം തിയതി ചെന്നൈ പോയസ് ഗാര്‍ഡനിലെ രജനികാന്തിന്റെ വസതിയില്‍ വച്ചാണ് വിവാഹം. ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുക.

സൗന്ദര്യയുടെ രണ്ടാം വിവാഹമാണിത്. അശ്വിന്‍ റാംകുമാര്‍ എന്ന വ്യവസായിയുമായുള്ള വിവാഹത്തില്‍ രണ്ടു വയസുള്ള ഒരു മകനുണ്ട് സൗന്ദര്യയ്ക്ക്.

ധനുഷ് നായകനായ ‘വേലൈ ഇല്ലാ പട്ടധാരി’, ‘കൊച്ചടയാന്‍’ എന്നീ ചിത്രങ്ങളുടെ സംവിധായികയാണ് സൗന്ദര്യ.