12 സീറ്റുകള്‍ എന്ന ആവശ്യത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്നോട്ടില്ലെങ്കില്‍ കോണ്‍ഗ്രസില്ലാത്ത മഹാസഖ്യത്തെക്കുറിച്ച് ആലോചിക്കാന്‍ ആര്‍ജെഡി

ബിഹാറില്‍ 12 സീറ്റുകള്‍ എന്ന ആവശ്യത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്നോട്ടില്ലെങ്കില്‍ കോണ്‍ഗ്രസില്ലാത്ത മഹാസഖ്യത്തെക്കുറിച്ച് ആലോചിക്കാന്‍ ആര്‍ജെഡി. 2014ല്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ പാര്‍ട്ടികള്‍ മുന്നണിയിലേക്ക് വന്നെന്നും അതിനാല്‍ സീറ്റിനായി കോണ്‍ഗ്രസും വിട്ടുവീഴ്ച ചെയ്യണമെന്നാണ് ആര്‍ജെഡി ആവശ്യം. കോണ്‍ഗ്രസില്ലാത്ത മഹാസഖ്യത്തെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്ന് ആര്‍ജെഡി നേതൃത്വം മറ്റ് പാര്‍ട്ടികള്‍ക്ക് സൂചന നല്‍കി. അതേസമയം സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയ എന്‍ഡിഎ എതൊക്കെ സീറ്റുകളില്‍ മത്സരിക്കണമെന്ന കാര്യത്തില്‍ ആലോചന തുടങ്ങി.

12 സീറ്റുകളില്‍ കുറഞ്ഞ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന നിലപാട് ഉത്തര്‍പ്രദേശിന് പിന്നാലെ ബിഹാറിലും കോണ്‍ഗ്രസിനെ മഹാസഖ്യത്തിന്് പുറത്തേക്ക് വഴികാട്ടുമോയെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

നാല്‍പത് സീറ്റുകള്‍ ഉള്ള ബിഹാറില്‍ മുന്‍പ് മത്സരിച്ചത് പോലെ 12 സീറ്റുകളും വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.എന്നാല്‍ 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ പാര്‍ട്ടികള്‍ മുന്നണിയിലെത്തി. അതിനാല്‍ എല്ലാ പാര്‍ട്ടികളും സീറ്റ് വിഭജനത്തില്‍ മഹാമനസ്‌കരായി വിട്ടുവീഴ്ചകള്‍ നടത്തണമെന്ന് ആര്‍ജെഡി ആഗ്രഹിക്കുന്നു.

എങ്കില്‍ മാത്രമേ എല്‍ജെപി,ആര്‍എല്‍എസ്പി, ഇടതുപാര്‍ട്ടികള്‍,എച്ച്എഎം തുടങ്ങിയ പാര്‍ട്ടികളെ കൂടി സഖ്യത്തിന്റെ ഭാഗമാക്കി നിര്‍ത്തി സീറ്റുകള്‍ നല്‍കാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി കോണ്‍ഗ്രസ് ഏഴോ എട്ടോ സീറ്റുകളില്‍ മത്സരിക്കണമെന്നാണ് ആര്‍ജെഡിയുടെ ആവശ്യം.

ഈ ആവശ്യം സമ്മതിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകാത്തപക്ഷം ബീഹാറിലും കോണ്‍ഗ്രസ് ഇല്ലാത്ത മുന്നണിയെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്നാണ് ആര്‍ജെഡി വൃത്തങ്ങള്‍ നല്‍കുന്ന പറയുന്നത്. ഇത് സംബന്ധിച്ച് ആര്‍ജെഡി മുന്നണിയിലെ മറ്റ് പാര്‍ട്ടികള്‍ക്ക് സൂചന നല്‍കിയിട്ടുമുണ്ട്.എന്നാല്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ 12 സീറ്റുകള്‍ എന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം.

ഏതായാലും സീറ്റ് വിഭജനം ഉടന്‍ വേണമെന്ന പൊതുനിലാപാടാണ് മുന്നണിക്കുള്ളത്.സീറ്റ് വിഭജനം പൂര്‍ത്തിയാക്കി എതൊക്കെ സീറ്റുകളില്‍ മത്സരിക്കണമെന്ന ആലോചനയിലേക്ക് എന്‍ഡിഎ കടന്ന പശ്ചാത്തലത്തിലാണ് ആവശ്യം. മാര്‍ച്ച് 3ലെ എന്‍ഡിഎ റാലിക്ക് മുന്‍പായി എതൊക്കെ സീറ്റുകളില്‍ മത്സരിക്കണമെന്നതില്‍ പാര്‍ട്ടികള്‍ തീരുമാനത്തിലെത്തും. ഏതൊക്കെ സീറ്റുകളില്‍ മത്സരിക്കണമെന്നതില്‍ എല്‍ജെപിയില്‍ ധാരണയായി. 17 സീറ്റുകളില്‍ വീതം മത്സരിക്കുന്ന ജെഡിയുവും ബിജെപിയും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News