പിജെ ജോസഫിന്റെ സീറ്റ് അവകാശവാദം; പിന്നില്‍ ഉന്നത കോണ്‍ഗ്രസ് നേതാവ്; യുഡിഎഫില്‍ പ്രതിസന്ധി മൂര്‍ച്ഛിക്കുന്നു

തിരുവനന്തപുരം: മൂന്നാം സീറ്റിനെ ചൊല്ലിയുളള മാണി വിഭാഗത്തിന്റെ അവകാശവാദം നാടകീയമായ വഴിത്തിരിവിലേക്ക്.

പിജെ ജോസഫിന്റെ സീറ്റ് അവകാശവാദത്തിന് പിന്നില്‍ ഉന്നത കോണ്‍ഗ്രസ് നേതാവ് എന്ന് സൂചന. രണ്ട് ആഴ്ച്ചകള്‍ക്ക് മുന്‍പ് കെപിസിസിയില്‍ വെച്ച് നടന്ന കൂടിക്കാഴ്ച്ചയില്‍ ജോസഫിനോട് ഇടുക്കിയില്‍ മല്‍സരിക്കാന്‍ കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടു.

ഈ കൂടികാഴ്ച്ചക്ക് ശേഷമാണ് സീറ്റിന്റെ കാര്യത്തില്‍ പിജെ ജോസഫ് ഉറച്ച നിലപാട് എടുത്തത്. ഇടുക്കി സീറ്റിനെ ചൊല്ലി പിജെ ജോസഫിന്റെ അവകാകാശവാദം കോണ്‍ഗ്രസിലെ ആഭ്യന്തര രാഷ്ട്രീയത്തെ കലുഷിതമാക്കുന്നു.

നിലവിലുളള കോട്ടയം സീറ്റിന് പിന്നാലെ മറ്റൊരു ലോകസഭാ സീറ്റ് എന്ന ആവശ്യം മാണി ഗ്രൂപ്പ് ആദ്യം ഉയര്‍ത്തിയപ്പോള്‍ പകുതി തമാശയോടെ മാത്രമേ മുന്നണി നേതൃത്വം അത് കണ്ടിരുന്നുളളു. എന്നാല്‍ കിട്ടുന്നതെല്ലാം മാണിയും കുടുംബവും പങ്കിട്ടെടുക്കുന്ന പതിവ് പരിപാടി ഇനി വേണ്ടതില്ലെന്നാണ് പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാനായ പിജെ ജോസഫിന്റെ നിലപാട്.

ഇടുക്കിയാണ് പിജെ ജോസഫിന്റെ ലക്ഷ്യം. ജോസഫിന്റെ ആഗ്രഹത്തിന് വെളളവും, വളവും നല്‍കിയത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവെന്നാണ് സൂചന. രണ്ടാഴ്ച്ചകള്‍ക്ക് മുന്‍പ് കെപിസിസിയില്‍ വെച്ച് നടന്ന കൂടിക്കാഴ്ച്ചയില്‍ ജോസഫിനോട് ഇടുക്കിയില്‍ മല്‍സരിക്കാന്‍ കോണ്‍ഗ്രസ് നേതാവ് നേരിട്ട് ആവശ്യപ്പെട്ടു.

ഈ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് ഇടുക്കി സീറ്റിന്റെ കാര്യത്തില്‍ പിജെ ജോസഫ് ഉറച്ച നിലപാട് എടുത്തത്. ഇന്ന് മാധ്യമങ്ങളെ കണ്ട ജോസഫ് ചാലക്കുടി സീറ്റ് എന്ന മറ്റൊരാവശ്യം മുന്നോട്ട് വെച്ചത് സമര്‍ദ്ദം കടുപ്പിക്കുന്നതിന്റെ സൂചനയാണ്.

ലോക്‌സഭയിലേക്ക് താന്‍ വിജയിച്ചാല്‍ മകനെ തൊടുപുഴ അസംബ്‌ളി മണ്ഡലത്തില്‍ മല്‍സരിപ്പിക്കണെന്നാണ് ജോസഫിന്റെ ആഗ്രഹം. ഉന്നത നേതാവിന്റെ ഉറപ്പാണ് ജോസഫിന്റെ അവകാശവാദത്തിന് പിന്നിലെന്ന് അറിയാവുന്നത് കൊണ്ട് ഉമ്മന്‍ചാണ്ടി അടുപ്പക്കാരോട് പോലും ഇടുക്കി സീറ്റിന്റെ കാര്യത്തില്‍ മനസ് തുറന്നിട്ടില്ല.

കോട്ടയം സീറ്റും ഇടുക്കിയും വെച്ച് മാറിയിട്ടാണെങ്കിലും ഇത്തവണ സീറ്റ് തനിക്ക് തന്നെ വേണമെന്നാണ് ജോസഫിന്റെ ആവശ്യം. എന്നാല്‍ കെഎം മാണി ഇത്തരം ഒരു നീക്കത്തിന് പച്ചക്കൊടി കാണിക്കില്ലെന്ന് ഉറപ്പാണ്.

പിജെ ജോസഫിന്റെ അപ്രതീക്ഷിതമായ അവകാശവാദം കോണ്‍ഗ്രസിലെ ആഭ്യന്തര രാഷ്ട്രീയത്തെയും യുഡിഎഫ് നേതൃത്വത്തെയും അലോസരപ്പെടുത്തുന്നുണ്ട്.

ജോസഫിന്റെ ഈ നീക്കത്തിന് തടയിടാനാണ് കോണ്‍ഗ്രസിലെ മറ്റൊരു നേതാവിന്റെ ആഗ്രഹപ്രകാരം ലീഗും ഒരു സീറ്റ് അധികമായി ആവശ്യപ്പെടുന്നത്. അതിനിടെ ഉമ്മന്‍ചാണ്ടിക്ക് ഇടുക്കിയില്‍ മല്‍സരിക്കുന്നതിന് തടസം ഇല്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളി രാമചന്ദ്രന്‍ വ്യക്തമാക്കിയത് പിജെ ജോസഫിനുളള പരോക്ഷ മറുപടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News