ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവ് ഫെബ്രുവരി 15 മുതല്‍ 18 വരെ തിരുവനന്തപുരത്ത്‌

ആയുഷ് ചികിത്സാ സമ്പ്രദായങ്ങളുടെ ശാസ്ത്രീയമായ അടിത്തറ വിപുലപ്പെടുത്തുക ലക്ഷ്യമിട്ട് അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവ്.

അടുത്ത മാസം 15 മുതൽ 18 വരെ തിരുവനന്തപുരത്താണ് കോണ്‍ക്ലേവ് നടത്തുക. ആയുഷ് ഉത്പന്നങ്ങള്‍, ചികിത്സാരീതികള്‍, ചികിത്സകര്‍ എന്നിവയുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും ഐ.എ.സി. ലക്ഷ്യമിടുന്നു.

അന്താരാഷ്ട്ര തലത്തില്‍ ആയൂര്‍വേദത്തിനും ഇതര ആയുഷ് ചികിത്സാ സമ്പ്രദായങ്ങള്‍ക്കും കേരളം പുകള്‍പെറ്റതാണ്.

അന്താരാഷ്ട്ര ആയുഷ്‌ കോണ്‍ക്ലേവ് 2019ലൂടെ ആയുഷ് ചികിത്സാ സമ്പ്രദായങ്ങളുടെ ശാസ്ത്രീയമായ അടിത്തറ വിപുലപ്പെടുകയുമാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.

ആയൂര്‍വേദം, യോഗ, പ്രകൃതിചികിത്സ യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവകളുടെ വിവിധ സ്‌പെഷ്യാലിറ്റി ചികിത്സാരീതികള്‍ ലോകമെങ്ങും കോൺക്ളേവിലൂടെ പരിചയപ്പെടുത്തും.

അന്താരാഷ്ട്ര മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളും സംരംഭകരുമായി കേരളത്തിലെ ആയുഷ്‌മേഖലയ്ക്ക് പരസ്പര സഹകരണത്തിനുള്ള അവസരം സൃഷ്ടിക്കുകയും ഈ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നു.

തെളിവധിഷ്ഠിതമായ വൈദ്യശാസ്ത്ര സമ്പ്രദായങ്ങള്‍ എന്ന നിലയില്‍ ആയുഷിനെ ഉയര്‍ത്തികൊണ്ട് വരുന്നതിനുള്ള ഭാഗം കൂടിയാണ് ഐ.എ.സി. ഇതിലൂടെ ആയുഷ് ഉത്പന്നങ്ങള്‍, ചികിത്സാരീതികള്‍, ചികിത്സകര്‍ എന്നിവയുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അവസരവുമൊരുക്കും.

4 ദിവസമായി തിരുവനന്തപുരത്ത് നടക്കുന്ന കോൺക്ളേവിൽ അന്താരാഷ്ട്ര സെമിനാര്‍, ദേശീയ ആരോഗ്യ എക്‌സ്‌പോ, ബിസിനസ്സ് മീറ്റ് തുടങ്ങിയവയും ഉണ്ടാകും.

35 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഇതിനോടകം രജിസ്ട്രർ ചെയ്തു. കേരളത്തിലെ ആയുഷ് വൈദ്യ ശാസ്ത്ര വിഭാഗങ്ങളുടെ ചരിത്രത്തില്‍ സര്‍ക്കാര്‍ മുന്‍കൈയില്‍ നടക്കുന്ന ആദ്യത്തെ സംരംഭം കൂടിയാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News