തണുത്തുറഞ്ഞ് നയാഗ്ര വെള്ളച്ചാട്ടം; ചിത്രങ്ങള്‍ വൈറല്‍

കാനഡയുടെയും യുഎസിന്റയും അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് നയാഗ്ര വെള്ളച്ചാട്ടം.

മൂന്നു ഭാഗത്ത് നിന്നും വെള്ളം വരുന്ന ഇവിടം ടൂറിസ്റ്റുകളുടെ ഇഷ്ട ഇടം ആണ്. ദിവസേന ആയിരക്കണക്കിന് ആളുകള്‍ ഇത് കാണാന്‍ എത്തുന്നുണ്ട്. പക്ഷേ ഇപ്പോള്‍ ഇവിടെ എത്തുന്നവരെ കാത്തിരിക്കുന്നത് ജീവിതത്തില്‍ അവര്‍ ഇതുവരെയും കണ്ടിട്ടില്ലാത്ത കാഴ്ചയാണ്.

തണുത്തുറഞ്ഞ നയാഗ്ര വെള്ളച്ചാട്ടം. ആദ്യം കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ അല്‍പം ബുദ്ധിമുട്ടുണ്ടാകും, പക്ഷേ അതിന്റെ മനോഹര ദൃശ്യങ്ങള്‍ നിങ്ങളെ ശരിക്കും ഞെട്ടിക്കുക തന്നെ ചെയ്യും.

വടക്കുകിഴക്കന്‍ യുഎസിന്റെ ഇപ്പോഴത്തെ അവസ്ഥ തണുത്തുറഞ്ഞ നയാഗ്ര വെള്ളച്ചാട്ടം വിളിച്ചറിയിക്കുന്നു.

എന്തായാലും തണുത്തുറഞ്ഞ ഈ വെള്ളച്ചാട്ടം കാണാന്‍ കാഴ്ചക്കാര്‍ ദിവസേന എത്തുന്നുണ്ട്. പുറത്തെത്തിയ ചിത്രങ്ങള്‍ എല്ലാം ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News